മൗനമുണര്‍ന്നു

മൗനമുണര്‍ന്നു

ഒരു നിമിഷം ഞാനെന്‍
ഗര്‍ഭ മൗനത്തില്‍ ഇരുന്നോട്ടെ
ഒച്ചകള്‍ എന്നിലെ എന്നെ മറക്കുന്നു
ഒരല്‍പ്പം ബന്ധനസ്ഥനാവട്ടെ എന്‍
കര്‍മ്മത്തിന്‍ ചങ്ങലമുറുക്കത്താല്‍

കട്ടെടുത്തില്ലേ ഞാനൊരു
യുഗാന്തരത്തോളം നിന്റെ
മനസ്സിനുള്ളിലെ ആരോടും
പറയാത്തൊരു രഹസ്യം
സൂക്ഷിച്ചു വച്ചു ഇന്നോളം

ഇനിയാവില്ല നിറമേറെ കൊടുത്തു
അക്ഷരചിത്രം എഴുതി നിനക്കായി
പാടി തീര്‍ക്കാം ഇനിയൊരു ഏദന്‍
തോട്ടത്തിലെ സര്‍പ്പത്തിന്‍
കഥ കേള്‍ക്കും വരേക്കും 

ആ വിലക്കപ്പെട്ട കനിതിന്നുവോളം
ഇല്ല എനിക്ക് വിശപ്പ്‌ അല്‍പ്പവും
എന്‍  ചുണ്ടുകള്‍ കൊതിക്കുന്നു
നിന്റെ രുചിയറിയാനായി .

എന്നിലെ ചന്ദ്രികാവസന്തമിന്നും 
തേടുന്നു നിന്നിലേക്കു നിഴലായി പടര്‍ന്നു
പൂത്തു തളിര്‍ത്തു സുഗന്ധം നുകരാന്‍ 
ശലഭമായി മാറുന്നു മനം ..!!
ജീ ആര്‍ കവിയൂര്‍
26-08-2016

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “