ജീവല്‍ പ്രണയം

ജീവല്‍ പ്രണയം

കടലഴങ്ങളിലുപ്പോളം
മുങ്ങിയ വലയില്‍
കുടുങ്ങി ഒരു സ്നേഹം  ..

മഞ്ഞ ചരടില്‍
തൂങ്ങി ചത്തു
തിളങ്ങി നിത്യം

എടുത്തെറിയുന്നതും
കൂടിമുട്ടി അത്താഴം കഴിഞ്ഞാല്‍
ഒരു തൂവല്‍ ചിറകില്‍

വീണ്ടും കണ്ണു തിരുമ്മി
പഴിപറഞ്ഞു പെരുവഴിയില്‍
അളന്നു തീരാത്ത കഷ്ടപ്പാടിന്‍

തിരി താഴുവോളം
നോവിനോടുക്കം
അറിയുന്നു ഭൂമിയുരുണ്ടതെന്നു..

ഒട്ടിചേര്‍ത്ത
ഭരണിപോലെ മുന്നേറുന്നു
പ്രണയം മരണത്തോളം ..!!




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “