എവിടെ മറഞ്ഞു

എവിടെ മറഞ്ഞു

നീയെൻ ജാലകവാതിലിൽ മെല്ലെ
വന്നെത്തി നോക്കും നിലാവൊളിയെ
വരും വഴിയിൽ  കണ്ടുവോ പൂകൈത്ത
മറയിലായി നിൽക്കും നാണത്തില്‍
പൊതിഞ്ഞൊരു അല്ലിയാമ്പല്‍ ചിരി.
കേട്ടുവോ നീ രാക്കിളിയുടെ വിരഹനോവ്‌
എത്ര എഴുതിയാലും മൂളിയാലും തീരാത്തോരു 
എന്‍ നെഞ്ചില്‍ മിടിക്കുമാ ഹൃദയ രാഗം
നിളയുടെ തീരത്തോ അറബിക്കടലോരത്തോ
അവളുടെ കാര്‍ക്കുന്തലിന്‍ മണമേറ്റുവാങ്ങി വരും
തെന്നലേ നിനക്കെറെയുണ്ടല്ലോ
കുളിര്‍ പകരും  ഉല്ലാസത്തിന്‍ നെഞ്ചടുപ്പം
അല്‍പ്പം പകര്‍ന്നു തരു എനിക്കുമാ
ആ സ്വതന്ത്ര്യത്തിന്‍ സ്വാദിത്തിരി.
കണ്ടില്ല നിങ്ങളെ രണ്ടുമെന്‍
കണ്‍ചിമ്മി ഉണര്‍ന്നപ്പോളെവിടെ പോയി മറഞ്ഞുവോ ..!!
ജീ ആര്‍ കവിയൂര്‍
16-08-2016
ചിത്രം കടപ്പാട് google

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “