നടനം
നടനം
കടന്നകന്നു പോയൊരു മേഘം
മഴത്തുള്ളികള്‍ മന്ദം നീങ്ങി
മലകള്‍ക്ക് മൌനം
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
പൂക്കള്‍ വിരിഞ്ഞു
ഇല പൊഴിഞ്ഞു
മരം കടപുഴകി
ചരലുകള്‍ ഞരങ്ങി
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
തേനീച്ചകള്‍ മൂളി
പക്ഷികള്‍ ചിലച്ചു
ചീവിടുകള്‍ കരഞ്ഞു
പ്രാവുകള്‍ പറന്നു പൊങ്ങി
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
ശിശിരം വിറപുണ്ടു
മഞ്ഞു ഉരുകി ഒഴുകി
തിരമാലകള്‍ അലറി
കാറ്റ് ചുറ്റിയടിച്ചു
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
രാത്രി പെയ്യ്തു
ജന്തുക്കള്‍ ഇഴഞ്ഞു
നരികള്‍ ഓരിയിട്ടു
പുഴ ശാന്തമായി ഒഴുകി
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
കണ്ണുനീര്‍ ഒഴുകി
പുഞ്ചിരി തിളങ്ങി
ഹൃദയം മിടിച്ചു
ആത്മാവിന്‍ തേടലുകള്‍
എല്ലാം എന്നാല്‍
എന്നിലാമെന്നാല്‍
ഭൂമിയില്‍ വിള്ളലുകള്‍
ശ്വാസം പകര്‍ന്നു
ആകാശം പൊട്ടിച്ചിരിച്ചു
ഒരു ജീവിതം നിലച്ചു
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
എല്ലാം ഞാനാകുന്നു
ഞാനാണ്
പ്രകൃതിയുടെ നടനം
കടന്നകന്നു പോയൊരു മേഘം
മഴത്തുള്ളികള്‍ മന്ദം നീങ്ങി
മലകള്‍ക്ക് മൌനം
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
പൂക്കള്‍ വിരിഞ്ഞു
ഇല പൊഴിഞ്ഞു
മരം കടപുഴകി
ചരലുകള്‍ ഞരങ്ങി
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
തേനീച്ചകള്‍ മൂളി
പക്ഷികള്‍ ചിലച്ചു
ചീവിടുകള്‍ കരഞ്ഞു
പ്രാവുകള്‍ പറന്നു പൊങ്ങി
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
ശിശിരം വിറപുണ്ടു
മഞ്ഞു ഉരുകി ഒഴുകി
തിരമാലകള്‍ അലറി
കാറ്റ് ചുറ്റിയടിച്ചു
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
രാത്രി പെയ്യ്തു
ജന്തുക്കള്‍ ഇഴഞ്ഞു
നരികള്‍ ഓരിയിട്ടു
പുഴ ശാന്തമായി ഒഴുകി
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
കണ്ണുനീര്‍ ഒഴുകി
പുഞ്ചിരി തിളങ്ങി
ഹൃദയം മിടിച്ചു
ആത്മാവിന്‍ തേടലുകള്‍
എല്ലാം എന്നാല്‍
എന്നിലാമെന്നാല്‍
ഭൂമിയില്‍ വിള്ളലുകള്‍
ശ്വാസം പകര്‍ന്നു
ആകാശം പൊട്ടിച്ചിരിച്ചു
ഒരു ജീവിതം നിലച്ചു
എല്ലാം എന്നില്‍
എല്ലാമെന്നാല്‍
എല്ലാം ഞാനാകുന്നു
ഞാനാണ്
പ്രകൃതിയുടെ നടനം
Comments
നല്ല കവിത
ശുഭാശംസകൾ.....