ഒടുക്കം

ഒടുക്കം

പറയുവാനേറെയുണ്ടെങ്കിലും ഇപ്പോള്‍
കദനത്തിന്‍ നോവിനാല്‍ അടയുന്നു ശബ്ദം
കളമൊഴി നിന്‍ മധുരം പകരുമാ വാക്കുകലെന്നില്‍
അഴലിന്റെ നോവ്‌ കുറിക്കുന്നുയേറെയായി
എവിടെയുണ്ടെങ്കിലുമൊന്നിങ്ങു പോരുമോ
എകാന്തതയെന്നെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്നു
കുയില്‍ പാട്ടുകേള്‍ക്കുമ്പോളറിയാതെയങ്ങു
കുടെ കുവിയാലോയെന്നൊരു തോന്നല്‍
പുതുമഴയുടെ മണമെന്നില്‍ പുത്തന്‍ പ്രതീക്ഷയുണര്‍ത്തുന്നു
പുലരുവാനുണ്ടോയിനി ഏറെ നാളുകളിനിയറിയില്ല
ജീവിത സായന്തന വേളകളിലായെന്നു
അറിയാതെ ഞാനങ്ങ് നിന്നെ കുറിച്ചങ്ങു ഓര്‍ത്തുപോയി
കളിയല്ല കാര്യമായി പറയട്ടെ എന്തിനാണി
ഒളിച്ചു കളിയിതു നമ്മള്‍ തമ്മില്‍ വേണ്ടതുണ്ടോ
ഓര്‍ത്താലി ജീവിതമൊരു വെറും തിരമാലയുടെ ഒടുക്കമല്ലേ 

Comments

വളരെ നല്ലൊരു കവിത. പതിവു പോലെ


ശുഭാശംസകൾ.....


Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “