ലച്ചു സിംഗ്


ലച്ചു സിംഗ്





കടുക് പൂത്തു മഞ്ഞണിഞ്ഞ പാടങ്ങളും
സ്വര്‍ണ്ണ വര്‍ണ്ണ തിരപോലെ കാറ്റിലാടും
ഗോതമ്പ് വിളഞ്ഞു നില്‍ക്കുന്ന വയലേലകള്‍
വേപ്പുമരങ്ങളുടെ ഹരിഭചുവട്ടില്‍
ചിന്തകളില്ലാതെ അയവിറക്കും കന്നുകളും
പഞ്ചായത്ത് കിണറ്റില്‍ നിന്നും കുശലം പറഞ്ഞു
കുടമേന്തിയ ഗ്രാമീണ ശാലീനസുന്ദരികളും
പാല്‍പാത്രങ്ങള്‍ തൂക്കിയ ഇരുചക്രവാഹനങ്ങളും
വിയര്‍പ്പു മണികള്‍ ഒഴുക്കി ഉഴുത് മറിക്കും
ട്രാക്ടറുകളില്‍ ആജാനു ബാഹുക്കളാം കര്‍ഷകരും
പാടങ്ങളെ പകുത്തുകൊണ്ട് കറുത്ത നീണ്ട പാതയിലുടെ
തലപ്പാവുകെട്ടി കേശവും മീശയും നെഞ്ചുവിരിവുകളോടെ
അരയില്‍കൃപാണും കയ്യില്‍ മൂര്‍ച്ച ഏറിയ വളകളും ധരിച്ച
ഒത്തൊരു പഞ്ചാബി യുവായു വലിയ വണ്ടിയില്‍
മലയും പുഴയും ദേശങ്ങളും താണ്ടി ചരക്കുകളുമായി
ദിലെര്‍ മഹന്തിയുടെ പാട്ടുകള്‍ മൂളി വണ്ടിയുടെ
വളയത്തില്‍ താളം പിടിച്ചു യാത്രക്കിടയില്‍
വിശക്കുമ്പോള്‍ വഴിയോര ഡാബകള്‍ തേടും
അവസാനം കിട്ടുന്നവ കൊണ്ട് പശിയടക്കി
തണല്‍ മരങ്ങളുടെ ചുവട്ടില്‍ വണ്ടിയില്‍ നിന്നും
ഇറക്കിയ ചാര്‍പ്പായിയില്‍ കിടന്നു ആകാശത്തിലേക്ക്
മിഴിനട്ടു ഓര്‍ക്കും . വൈശാഖ സന്ധ്യമയങ്ങി
നിലാതിട്ടയില്‍ ഇരുന്നു കഴിച്ച തന്തൂരി റൊട്ടിയും
സര്‍സോ സാഗും ദാലും ലസ്സിയും തന്റെ
പ്രാണപ്രേയസ്സി  വിളമ്പിയ സ്നേഹവും
അറിയാതെ ഭങ്ക്ട നൃത്തം തുള്ളി തളര്‍ന്നു
ഉറങ്ങി ഉണര്‍ന്നു വീണ്ടും യാത്ര തിരിക്കുമ്പോള്‍
ഓര്‍മ്മകള്‍ വെട്ടയാടുന്നേരവും വണ്ടിയുടെ
ചക്രങ്ങള്‍ സുരക്ഷിതമായി എത്തേണ്ടയിടത്തു എത്തി
ചരക്കുകള്‍ പതിവ് പടി കൈമാറാന്‍ ട്രന്‍സ്പോട്ട് ഓഫീസില്‍
ചെന്നൊരു സസ്ശ്രീയകാല്‍ ചൊല്ലും അവനൊരു സത്യസന്ധനായ
ഡ്രൈവര്‍ അവനാണ്  സര്‍ദാര്‍ജി ലച്ചു സിംഗ് .

Comments

Cv Thankappan said…
സര്‍ദാര്‍ജി ലച്ചു സിംഗിന്‍റെ രൂപം അനുവാചകനില്‍ ഉജ്ജ്വലപ്രഭയോടെ പതിയും വിധത്തില്‍ വരച്ചിരിക്കുന്നു വരികളിലൂടെ...........
ആശംസകള്‍
സിംഗ്‌...സിംഗ്‌... ലച്ചു സിംഗ്‌..

നല്ല കവിത

ശുഭാശംസകൾ...




Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “