പ്രണയഗീതികള്‍......
പ്രണയഗീതികള്‍
മണിയടികളുടെ ശംഖു നാദങ്ങളുടെയും
കര്‍പ്പുര കുന്തിരിക്കങ്ങലുടെ ഗന്ധമില്ലാതെ
മുറജപങ്ങളുടെ മന്ത്ര ധ്വനികളില്ലാതെ
കുറുബാനകളുടെ ചോല്ലുക്കളില്ലാതെ
തക്ബീറുകളുടെ മുഴക്കങ്ങളില്ലാതെ
ഗുരുവാണികളുടെ അലകളില്ലാതെ
മുന്തിരിചാറുകളുടെ നിറവസന്തങ്ങളില്ലാതെ
അരവണ പായിസങ്ങളുടെ അധിമധുരമില്ലാതെ
തമ്പടിക്കാന്‍ ഈന്തപനകളുടെ തണലുകള്‍ നോക്കാതെ
പള്ളി മേടകളുടെ പടിക്കെട്ടും ചാരുബഞ്ചിന്‍ ചാരുമില്ലാതെ
അഷ്ടപദി പാട്ടുകളുടെ താളകൊഴുപ്പും
രാസലീലകളുടെ ആരവമില്ലതെയും
സോളമന്റെ സങ്കീര്‍ത്തനങ്ങളുടെ ഗീതികളില്ലാതെ
അറബി നാദങ്ങളുടെ ചടുല താളങ്ങളില്ലാതെ
ഏതോ സായം സന്ധ്യയുടെ നിറപകിട്ടില്‍
ഈ അവഗണനകളുടെ എതിര്‍പ്പിന്റെ മുന്നില്‍
നാം കണ്ടു മുട്ടിയതു ജന്മജന്മാന്തരങ്ങളുടെ
സുഹൃതമോ സന്തോഷമോ അറിയില്ല
പ്രണയത്തിന്റെ ഭാഷയും
വേദനകളില്ലാത്ത സംഗീതവും
സമാധാനത്തിന്റെ സുഖവും
മാത്രമേ നമുക്കറിയെണ്ടു
എന്നും നിലനില്‍ക്കട്ടെയീ
ജ്വലിക്കും അമര സ്നേഹത്തിന്‍ ദീപ്തി .
മണിയടികളുടെ ശംഖു നാദങ്ങളുടെയും
കര്‍പ്പുര കുന്തിരിക്കങ്ങലുടെ ഗന്ധമില്ലാതെ
മുറജപങ്ങളുടെ മന്ത്ര ധ്വനികളില്ലാതെ
കുറുബാനകളുടെ ചോല്ലുക്കളില്ലാതെ
തക്ബീറുകളുടെ മുഴക്കങ്ങളില്ലാതെ
ഗുരുവാണികളുടെ അലകളില്ലാതെ
മുന്തിരിചാറുകളുടെ നിറവസന്തങ്ങളില്ലാതെ
അരവണ പായിസങ്ങളുടെ അധിമധുരമില്ലാതെ
തമ്പടിക്കാന്‍ ഈന്തപനകളുടെ തണലുകള്‍ നോക്കാതെ
പള്ളി മേടകളുടെ പടിക്കെട്ടും ചാരുബഞ്ചിന്‍ ചാരുമില്ലാതെ
അഷ്ടപദി പാട്ടുകളുടെ താളകൊഴുപ്പും
രാസലീലകളുടെ ആരവമില്ലതെയും
സോളമന്റെ സങ്കീര്‍ത്തനങ്ങളുടെ ഗീതികളില്ലാതെ
അറബി നാദങ്ങളുടെ ചടുല താളങ്ങളില്ലാതെ
ഏതോ സായം സന്ധ്യയുടെ നിറപകിട്ടില്‍
ഈ അവഗണനകളുടെ എതിര്‍പ്പിന്റെ മുന്നില്‍
നാം കണ്ടു മുട്ടിയതു ജന്മജന്മാന്തരങ്ങളുടെ
സുഹൃതമോ സന്തോഷമോ അറിയില്ല
പ്രണയത്തിന്റെ ഭാഷയും
വേദനകളില്ലാത്ത സംഗീതവും
സമാധാനത്തിന്റെ സുഖവും
മാത്രമേ നമുക്കറിയെണ്ടു
എന്നും നിലനില്‍ക്കട്ടെയീ
ജ്വലിക്കും അമര സ്നേഹത്തിന്‍ ദീപ്തി .
Comments
വിണ്ണിന്റെ,യാശം സയായ്......
നല്ല കവിത
ശുഭാശംസകൾ......