കുറും കവിതകള്‍ 218
കുറും കവിതകള്‍ 218
ഇരുകാലിയില്‍ നിന്നും
മോചനമില്ലാതെ
അയവിറക്കുന്നു ചിന്തകള്‍
ജീവിതമെന്ന നദി
നീന്തി കടക്കുമ്പോഴും
നിഴലായി കൂട്ടിനുണ്ട് മരണം
കൊത്തി പെറുക്കുവാന്‍
കൊറ്റിനായി
വിശപ്പിന്‍ നൊമ്പരങ്ങള്‍
കാല്‍സറ ഇട്ടവര്‍ക്കുയറിയുമോ
വയലിലെ ചേറിന്‍ മഹത്വം
കര്‍ഷകന്റെ നൊമ്പരം
പന്തലിട്ടു കാത്തിരുന്നു
കണിവെക്കാറായപ്പോള്‍
കണ്ണേറും പുഴുക്കുത്തും
കതിരാണ് കുതിപ്പാണ്
കാണുമ്പോള്‍ കര്‍ക്ഷക മനസ്സില്‍
കതിരവന്‍ ഉദിക്കുന്നു
മൂളിപ്പാട്ടുപാടി
ചവിട്ടിയകറ്റുന്ന ദുഃഖങ്ങള്‍
ഇന്നാരുമറിയുന്നില്ലല്ലോ
എഴുതിപ്പിച്ചതോ ഹരി ശ്രീ
നാളെ ആരു കണ്ടു
മലയാളമേ .......
കാറ്റിന്‍ ഗതി നോക്കി
തൂറ്റുന്നു നാളേക്കു
കലങ്ങളിലേറെണ്ടതല്ലേ
ഓര്‍ക്കുന്നു പച്ച നെല്പാടവും
കൊലുസ്സിന്‍ കൊഞ്ചലും
എങ്ങുനീ പോയി മറഞ്ഞു
ഇരുകാലിയില്‍ നിന്നും
മോചനമില്ലാതെ
അയവിറക്കുന്നു ചിന്തകള്‍
ജീവിതമെന്ന നദി
നീന്തി കടക്കുമ്പോഴും
നിഴലായി കൂട്ടിനുണ്ട് മരണം
കൊത്തി പെറുക്കുവാന്‍
കൊറ്റിനായി
വിശപ്പിന്‍ നൊമ്പരങ്ങള്‍
കാല്‍സറ ഇട്ടവര്‍ക്കുയറിയുമോ
വയലിലെ ചേറിന്‍ മഹത്വം
കര്‍ഷകന്റെ നൊമ്പരം
പന്തലിട്ടു കാത്തിരുന്നു
കണിവെക്കാറായപ്പോള്‍
കണ്ണേറും പുഴുക്കുത്തും
കതിരാണ് കുതിപ്പാണ്
കാണുമ്പോള്‍ കര്‍ക്ഷക മനസ്സില്‍
കതിരവന്‍ ഉദിക്കുന്നു
മൂളിപ്പാട്ടുപാടി
ചവിട്ടിയകറ്റുന്ന ദുഃഖങ്ങള്‍
ഇന്നാരുമറിയുന്നില്ലല്ലോ
എഴുതിപ്പിച്ചതോ ഹരി ശ്രീ
നാളെ ആരു കണ്ടു
മലയാളമേ .......
കാറ്റിന്‍ ഗതി നോക്കി
തൂറ്റുന്നു നാളേക്കു
കലങ്ങളിലേറെണ്ടതല്ലേ
ഓര്‍ക്കുന്നു പച്ച നെല്പാടവും
കൊലുസ്സിന്‍ കൊഞ്ചലും
എങ്ങുനീ പോയി മറഞ്ഞു
Comments
വയലിലെ ചേറിന്‍ മഹത്വം
കര്‍ഷകന്റെ നൊമ്പരം....
സത്യം....
നിന്റെ നാളെകളെയോര്‍ക്കവേ ആധിയേറുന്നുവെന്‍ മലയാളമേ.....