എന്റെ പുലമ്പലുകള്‍ 21

എന്റെ പുലമ്പലുകള്‍ 21

മൗനംനിറഞ്ഞ സ്വപ്നത്തില്‍
നിന്നില്‍ നിന്നൊഴുകും
നിലാപാലിനായി ദാഹിച്ചു
ബദാമിന്‍ ചുവട്ടില്‍ ഇരുന്നു

ഇലകള്‍ തിളങ്ങി മഴയാല്‍
നനവുള്ള നക്ഷത്ര കണ്ണുകളിലെ
വെട്ടത്തോടോപ്പാമത് പറന്നു വന്നു
എന്റെ തല്പത്തില്‍ വീണു ചിരിച്ചു

വെളിച്ചത്തിന്റെ നഷ്ടത്തില്‍
കൂടണയാനാവാതെ അത് വഴിയില്‍
വീണുകിടന്നു രാത്രിയേയും
പകലിനെയും പകുത്തുകൊണ്ട്

അങ്ങ് അകലെ കടല്‍
കവിത പാടികൊണ്ടേ ഇരുന്നു
സൂര്യന്റെ ചുടിനെ ശപിക്കുന്നു
ശബ്ദം വരണ്ടു പോയതിനു
വേനലിന്റെ യുദ്ധം മുറുകുന്നതിനു മുന്‍പ്
കാറ്റ് പിടിച്ചു വലിച്ചു കൊണ്ടിരുന്നു
ഇലകളെ ശവമാടത്തില്‍ എത്തിച്ചു

സന്ധ്യപിന്നെയും നൃത്തമാടി
രാവിന്റെയും പകലിന്റെയും
ജന്മങ്ങല്‍ക്കിടയില്‍ ഒന്നുമറിയാതെ
പാവം മെഴുകുതിരിയുടെ ഹൃദയം
കത്തിക്കയും അണക്കുകയും
 ചെയ്യ്തു  കൊണ്ടിരുന്നു

മാറ്റൊലി കൊണ്ടു ഋതു ഭേതമില്ലാതെ
രാത്രിയും പകലുമില്ലാതെ
ഭ്രാന്തമായ എന്റെ പുലമ്പലുകള്‍


Comments

നല്ല കവിത

ശുഭാശംസകൾ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “