കുറും കവിതകൾ 209


കുറും കവിതകൾ 209

പ്രകൃതി നിന്നെ കണ്ടു
പകര്‍ത്തിയതാവുമോ
മനുഷ്യനുമീ  നിറം മാറ്റം


ഓന്ത് കടിച്ചാല്‍
ഓണമടുക്കുമെന്നു
അപ്പോള്‍ മനുഷ്യനോ

തുള്ളിയത് ചില്ലകളില്‍
പഴുത്ത ആലിപ്പഴം
ശിശിര ഭംഗി

മുരടിച്ചു മോതിരകൈ
ഒപ്പം മനസ്സും
ജീവിത ചുരുക്കങ്ങള്‍


വ്യാമോഹങ്ങളില്ലാതെ
പട്ടുനൂലുമായി
പുഴു ജന്മം

നൊമ്പരങ്ങളുടെ  ,
ഭാവം പകര്‍ന്നാടുന്നു
ജീവിത വേഷങ്ങള്‍

ഇത്തിരി നേരം
ഒത്തിരി കാര്യം
ഈയലിന്‍ ജീവിതാന്ത്യം

സൂചി കുത്തുവാനിടം
കൊടുക്കില്ല അല്‍പ്പവും
കസ്തുരിരംഗനുമിനിയെന്തു

Comments

നല്ല കവിത

ശുഭാശം സകൾ.....


Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “