കുറും കവിതകള്‍ -205

കുറും കവിതകള്‍ -205

വിശപ്പിന്‍ വയര്‍
നിറക്കുമൊരമമ
ഉണ്മയാര്‍ന്ന നന്മ

നിൻ ചിരിയിലൊതുങ്ങും
ഈ ലോകമെല്ലാം
എന്തിനു ഈ കണ്ണുനീര്‍

നിൻ മിഴികളിലെ ഉപ്പിനായി
ഞാനൊരുക്കമല്ല
ഇനി ഒരു ദണ്ഡി യാത്ര

മണ്ണിലേക്കിറ്റു വീഴും
മേഘ കണ്ണുനീര്‍ കാണാതെ
പോകുന്നു പ്രകൃതി ഭഞ്ജകർ

ഏറെ മണല്‍ തരികളില്‍
പരിമളം പൂശി കണ്ണാടികണ്ടതാ
കപാലം ചിരിയില്‍ ഒതുങ്ങിയോ

ജീവിതമേ നിന്റെ ആഴം
കടലില്‍ മുങ്ങി നില്‍ക്കും
കൈ ദൂരം വരക്കോ

തികട്ടി വരും ചിന്തകളെ
ഉടച്ചു തകര്‍ക്കുന്നു
കടലിന്റെ പ്രകോപിത കവിത

കടല്‍ ഇരമ്പലുകള്‍
കാതോര്‍ത്ത് ശംഖുകള്‍
ദീപാരാധനയില്‍ മുഴങ്ങി

പിഴവില്ലാതെ ചിപ്പിവിട്ടു
കാതിലും കഴുത്തിലും
കടലമ്മ കനിവു.

Comments

നല്ല കവിത


ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “