വേദനയുടെ വേദാന്തം
വേദനയുടെ വേദാന്തം വേദനയുടെ വേദാന്തം അറിഞ്ഞവനെ ജീവിത സാഗരം കടക്കുവാനാകുകയുള്ളൂ; തിരകളിൽ ജീവിതത്തിന്റെ സത്യം വായിച്ചവൻ തീരമെന്ന മോഹവും വെടിയുവാൻ പഠിക്കും. നഷ്ടമെന്നൊന്നില്ല, നിഴലുകൾ മാത്രമേയുള്ളൂ, നാം സ്വന്തമെന്നു ചേർത്തതെല്ലാം യാത്രികർ; വന്നതൊക്കെയും മടങ്ങുമെന്ന സത്യമറിഞ്ഞാൽ വിരഹവും പിന്നെ ഒരു വിരക്തിയായി മാറും. വീഴ്ചകൾ വിധിയല്ല, വഴികാട്ടികളാകുന്നു, മുറിവുകൾ ആത്മാവിൻ മൗനഗ്രന്ഥങ്ങളാകുന്നു; കരഞ്ഞ കണ്ണുകൾക്കേ കാണാനാകൂ പലപ്പോഴും അകത്തുണരുന്ന അനന്തതയുടെ വെളിച്ചം. കാലം കവർന്നതൊന്നും കാലത്തോട് ചോദിക്കാതെ, കൈവിട്ട നിമിഷങ്ങളെ കാറ്റിനൊപ്പം വിടണം; ജനനമരണങ്ങൾക്കിടയിലെ ഈ ചെറുയാത്രയിൽ ‘ഞാൻ’ എന്ന ഭ്രമം അലിഞ്ഞാൽ മോക്ഷം തെളിയും. തിരകൾ തകർത്താലും തോണി തകരേണ്ടതില്ല, കൊടുങ്കാറ്റ് വന്നാലും ദിശ നഷ്ടമാകേണ്ടതില്ല; സ്വയം അതിജീവിച്ചൊരു നിശ്ശബ്ദ സാക്ഷിയായി ജീവിതസാഗരം താണ്ടുമ്പോൾ — തീരവും യാത്രയും ഒരേയൊരു സത്യമാകും...