കുറും കവിതകള്‍ 609

കുറും കവിതകള്‍ 609

ഒരുപിടിയരിയുടെ വേവുകാത്തു
ഒക്കത്തിരുന്നു വിശപ്പ്‌
അമ്മേയെന്നു നീട്ടിവിളിപ്പു...!!

ഓടിക്കളിച്ചു മതിമറന്ന
വേനല്‍ക്കാല അവധി
ഓര്‍മ്മകളിലെവിടെയോ മറഞ്ഞു  ..!!

ജീവിത ഓളങ്ങളില്‍
അകപ്പെട്ടു  ആഴങ്ങളറിയാതെ
അകലന്നു അടുക്കുവാനായി ..!!

അന്തിപൊന്നിന്‍ തിളക്കം
ചേക്കേറാനുള്ളോരുക്കം
രാവിന്‍ മാറില്‍ മയക്കം ..!!

അമ്മതന്‍ അകിട്ടിലെ
പാലുണ്ണും പൈതലിന്‍
അഴകാണ് വസന്തത്തിനും ..!!

ഒരുകടിയും ഒരു കുടിയും
അല്‍പ്പം പത്രപാരായണവും
നാടന്‍ കടകളിന്നു അന്യമാവുന്നു ..!!

നിന്‍ കൃപ മാത്രം
പ്രകാശമേ നയിച്ചാലും
അല്‍ഹംദുലില്ലാഹ് ..!!

കിഴക്കിനി കൊലായും കടന്നു
കോണിപടികയറുന്നുണ്ട് പകല്‍
ഉറക്കമുണര്‍ത്താന്‍  ...!!

ഒരുതുള്ളി മധുരം
നുകര്‍ന്നോരാ ദാഹം.
മഴയോര്‍മ്മകളായിബാല്യം ..!!

മണ്ണുവാരികളിച്ച നേരം
ഉടഞ്ഞ വളപ്പൊട്ടുകളിന്നു
ഓര്‍മ്മയില്‍ മധുരിക്കുന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ