കുറും കവിതകള്‍ 624

കുറും കവിതകള്‍ 624

നിന്നോര്‍മ്മകള്‍
പുഞ്ചിരിച്ചു മനമെന്ന
വാടികയില്‍ മുല്ല പൂവേ ..!!

ഇരുട്ടിന്റെ അനക്കം.
വെണ്ണിലാവിന്‍ തിളക്കം
മനസ്സിന്‍ അടുപ്പം

നിയോണ്‍ തിളക്കത്തില്‍
നഗരമാകെ മുങ്ങുമ്പോള്‍ .
ഓര്‍മ്മകളില്‍ ചിമ്മിനിവിളക്കുകള്‍


അണയാനൊരുങ്ങും
സന്ധ്യക്കൊപ്പം .
കണ്‍ചിമ്മുന്ന നിലവിളക്ക്  ..!!

പടിഞ്ഞാറന്‍ കാറ്റിനൊപ്പം
മഴമേഘങ്ങള്‍ വരന്നുണ്ട്
മണ്ണിന്‍ മണത്തിനായി ..!!

വെള്ളോട്ടു കിണ്ടിയില്‍
തുളസി ദളങ്ങള്‍ക്കൊപ്പം
കൈകുമ്പിളില്‍ ജലതീര്‍ത്ഥം ..!!

പ്രണയാധരങ്ങള്‍ക്ക്
പാല്‍പ്പായാസമധുരം
കുളിര്‍ക്കാറ്റിനും ലഹരി ..!!

ഇടിമുഴക്കത്തിന്‍
താളമേളമൊരുങ്ങി .
മഴയോത്സവത്തിന്‍ തുടക്കം ..!!

ഇളം തെന്നൽ
മുളങ്കാടിനുള്ളിലായി
ചീവിടിന്‍ കച്ചേരി ..!!

ഓര്‍മ്മകളുടെ വീഥിയില്‍
വേദനകൊള്ളുന്നു
നഷ്ടബാല്യം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ