ഇരുകാലി മൃഗം

ഇരുകാലി മൃഗം



ചൂഴ്നെടുക്കുന്ന
ബുദ്ധ മൗനങ്ങളില്‍
തേടുന്നു എന്‍ നിഴല്‍

കണ്‍ കെട്ടി ഇരുട്ടുണ്ടാക്കി
വെളിച്ചത്തിന്‍ വിലയറിഞ്ഞു
വഴുതി വീഴും പകലുറക്കങ്ങള്‍

മൂര്‍ച്ചയില്ലാത്തവ രാകി രാകി
ദിനങ്ങളെണ്ണുന്നു ശത്രുത
വകവരുത്തിന്‍ വാശി

കാമാഗ്നി തീര്‍ക്കുന്നു
അബലയാം ചാപല്യങ്ങളില്‍
രക്തം ഒഴുക്കി കടലുപോല്‍

പിടികിട്ടാ നാട്യങ്ങളില്‍
മുദ്രകാട്ടി കെട്ടിയാടുന്നു
കപടതയുടെ മുഖംമൂടികൾ

വിശപ്പിന്‍ വെളിപാടുകള്‍
കുമ്പസാര രഹസ്യങ്ങള്‍
കേള്‍ക്കാതെ അലറുന്ന

മണി നാവുകള്‍
ദുഃഖം പേറുന്ന കല്‍പ്പടവുകള്‍
രതിസുഖം നൊട്ടി നുണയുന്ന

അച്ചടി മഷിയും
തുപ്പലുട്ടി സന്ധ്യാ ചര്‍ച്ചകള്‍
വിപ്ലവാരിഷ്ട വിരുന്നുകാര്‍

ഉള്ളിലെ നോവ്‌ അടക്കി
തേങ്ങലുകള്‍ ഒതുക്കി കഴിയുന്നു
രാത്രികള്‍ പകലാക്കി നൊമ്പരം

പറഞ്ഞു പറഞ്ഞു നുണകളെ
സത്യമാക്കുന്ന അനീതികള്‍
വേണ്ട ഇനി വേണ്ട ഒന്നും

ഇനി കാതും  കണ്ണും
വായും പൊത്തി പിടിക്കട്ടെ
സമുഹത്തിലെ ഇരികാലി മൃഗം ഞാനും..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ