കണ്ണനെ ഏറെയിഷ്ടം ..


കണ്ണനെ ഏറെയിഷ്ടം ..


കണ്ണനെയാണ് എക്കിഷ്ടം
കാര്‍വര്‍ണ്ണനെയാണ് എനിക്കിഷ്ടം

ഞാനറിയാതെ ഞാന്‍ കണ്ണായി മാറുന്നു
ഞാനന്നു കിടക്കും ഊഞാലില്‍ ആടിടുന്നു

ഞെട്ടറ്റു പോവാതെ പൂക്കളൊക്കെ അര്‍പ്പിക്കുന്നു
ഞാവല്‍പ്പഴങ്ങളൊക്കെ നേദിച്ചു പൂജിച്ചിടുന്നു

രാഗമായി അനുരാഗമായി രാധയായി മാറിടുന്നു
രാഗപീയുഷം പകരുന്നു പുല്ലാകുഴലിലായി പാടിടുന്നു

മാനത്തു നിറഞ്ഞു നിന്നു മഴവില്ലയി പടരുന്നു
മേഘമായി മാറി മഴനീര്‍കണമായി പെയ്യ്തിടുന്നു

കുളിര്‍ കോരും നിന്‍ വരവുകാത്തു നിന്നു
കുളികടവില്‍ ഞാന്‍ തെളിനീരില്‍ നീരാടിടുന്നു

കടമ്പിന്‍മുകളിലേറി നീ ഒളികണ്ണാല്‍ നോക്കിടുന്നു
കട്ടുനീ നീ എന്‍ ചേലകള്‍ വാരി മെല്ലെ കടന്നിടുന്നു

കനക ചിലങ്ക കിലുക്കി കുഴലൂതി കാതിലിമ്പമുള്ള പാട്ടുകള്‍ പാടുന്നു
കനവിലെ കണ്‍ഞ്ചിക്കും നിന്‍ രൂപമെന്നില്‍ മോഹമുണര്‍ത്തിടുന്നു

അകറ്റുക കൃഷ്ണ  തൃഷ്ണകളൊക്കെ പാടെ എന്‍ മനസ്സിലേറിടുന്നു
അരികത്തു അണയുവാന്‍ മോഹമെന്നില്‍ ഞാന്‍ നീയായി മാറിടുന്നു .

കണ്ണനെയാണ് എക്കിഷ്ടം
കാര്‍വര്‍ണ്ണനെയാണ് എനിക്കിഷ്ടം .

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ