ജനം
ജനം
പരിണിത ദുഖത്തെ മറക്കാനും പൊറുക്കാനും
പരിമിതികളെ മറികടക്കാന്‍ നിന്‍ കഴിവ് അപാരം
പല്ലിളി കാട്ടും കാപട്യത്തെ പോഴനാക്കുന്നതും
പല്ലക്കിലേറ്റുന്നതും പവിഴമായി നീ മാറ്റുന്നതും
പണാപഹാരങ്ങളിലെ അപവിത്രത അറിഞ്ഞു
പണിയേറെ നല്‍കി ഭവനത്തില്‍ ഇരുത്തുന്നതും നീയേ
അഗ്നി സാക്ഷി ആക്കിയിട്ടും അപരാധമാക്കിയതും
ആവിധ ദുഖങ്ങളെ പരമാവധി അപഖ്യാതി നല്‍കുന്നതും
സ്വയം ചെയ്യുന്നതിനെ ന്യായികരിച്ചു അന്യന്റെ മെക്കിട്ടു കേറുന്നതും
സ്വന്തം ചെയ്യ്തികളെ വാനോളം പുകഴ്ത്തുവാന്‍ അവസരം കാട്ടുന്നതും
എത്ര പറഞ്ഞാലും നാണം ഏതുമേ ഇല്ലാത്ത നിന്റെ കഴിവ് അപാരം
ഏറ്റകുറച്ചിലുകളുടെ വക്രത വിചിത്രം തന്നെ എന്ന് പറയാതെ തരമില്ല
ജനി മൃതികള്‍ക്കിടയിലെ അല്‍പ്പമാം ജീവിതത്തെ
ജാള്യത ഇല്ലാതെ ആഘോഷമാക്കുന്നതും നീയെ
ഈശ്വരന്‍ പോലും മനുഷനായി മാറിയ വേളയില്‍
ഈ സ്വരം കേട്ട് ഞെട്ടുന്നതും നിന്‍ വൈഭവംതന്നെ
ജനം അത് നിര്‍വചികാനാവാത്ത മനം
ജയപരാജയത്തെ അമ്മാനമാടി വൃദ്ധം .
Comments