എന്റെ പുലമ്പലുകള്‍ - 44

എന്റെ പുലമ്പലുകള്‍ - 44
കണ്ടുമടങ്ങും കനവിന്റെ പൊരുള്‍
കണ്ടവരൊക്കെ അറിയുന്നുണ്ടോ
വെറുമൊരു വര്‍ണ്ണ ചിറകണിഞ്ഞു
വാനില്‍ പറക്കും പോലൊരു തോന്നല്‍
ദിനവും രാവും കടന്നകലുന്നു നിത്യം
പറവതിനെളുതായുണ്ടോ രഹസ്യം
പിഴവുകള്‍ ഏറെ കാട്ടുന്നു പലവട്ടം
പഴുതുകള്‍ തേടുന്നു ജനാനാം
ജനിമൃതികള്‍ വേണ്ടായിനിയും
ജന്മാജന്മദുഖങ്ങളിനി പേറാന്‍
അല്‍പ്പം പോലും ഇല്ല വികല്‍പ്പം
നീയോ ഞാനോ എന്തുനിനച്ചാലും
നടക്കുന്നതുപോലെ നടക്കുമെല്ലാം
ഉണ്ടേതോ ഒരു ചാലകശക്തി
ചലിപ്പിക്കുന്നിത് ചടുലം ചമയം
പണ്ട് നിനച്ചു ഞാനിഹ ജ്ഞാനിയെന്നു
പക്ഷെ ഇന്നറിയുന്നു അഖിലം ഞാനെന്ന്‍
എന്തിനധികം പറയുന്നു ഞാനെന്‍
ചിന്തകളൊക്കെ വെറും പുലമ്പലുകള്‍ മാത്രം

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ