മനമാശിച്ചു .......!!

മനമാശിച്ചു .......!!


മിഴിപായുമിടത്തൊക്കെ
നിൻ വരവോക്കെ കാത്തിരുന്നു

പദവിന്ന്യാസമൊക്കെ കേട്ട്
തലയുയര്‍ത്തി നോക്കിയപ്പോള്‍

വാഴകൈയ്യിലിരുന്നൊരു കുട്ടനാടന്‍
വിളിക്കുന്നുണ്ടായിരുന്നു വിരുന്നു

ഒരുങ്ങുന്നു മുത്തശ്ശിയും ഇശ്ശിയൊക്കെ
ഇനി ആരാവുമോ വരിക എന്ന് മനം

ഓരോന്നും കൂട്ടി കിഴിച്ച് നോക്കി
മനസ്സിലാകെ വെപ്രാളം എന്തെ

മുറ്റത്തു ഒരു വണ്ടി വന്നു ഉരസ്സി നിന്നു
വാതിലുകള്‍ അടക്കും ശബ്ദം .

കിഴക്കിനി മാളികയിലെ കിളിവാതിലുടെ
ഒന്നൊളിഞ്ഞു നോക്കി കാണാന്‍ ആയില്ല

തിണ്ണയിലെ തത്തമക്കിളി ചിലച്ചു കൊണ്ടിരുന്നു
അമ്മയുടെ വിളിയുര്‍ന്നു അടുക്കള കോലായില്‍ നിന്നും

ചെന്നപ്പോള്‍ കൈയ്യില്‍ തന്ന ചായ താലവുമായി
മെല്ലെ നടന്നു പൂമുഖ സ്വീകരണ മുറിയിലേക്ക്

കുനിഞ്ഞു നിന്നു കാല്‍ വിരല്‍ കൊണ്ട് വരച്ചു ചിത്രം
കണ്ടു ഒരു കണ്ണായം ആ മുഖവും കട്ടി മീശയും .

പിന്നെയും കണ്ടു ഏറെ സ്വപ്നങ്ങളും ഇതുപോല്‍
വരവും പോക്കും ഒക്കെ ഒരുപാടു കെട്ടി ഒരുക്കങ്ങള്‍

ഒന്നുമേ ശരിയായില്ല വാതില്‍ പടിക്കല്‍ വന്നു അകന്നു
എന്തെ ഇങ്ങിനെ ഈ ചൊവ്വാ ദോഷമെന്നോ ഈ ശാപം

ഇതൊന്നും നോക്കാതെ കൈപിടിച്ചു കൊണ്ട് പോകാന്‍ ആരെങ്കിലും
ഇല്ലേയീ  ശാസ്ത്രം ചൊവ്വയോളം എത്തിനില്‍ക്കുമ്പോള്‍ മനമാശിച്ചു...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “