പത്തൊമ്പതിന് ശേഷം

പത്തൊമ്പതിന് ശേഷം

കറിവേപ്പില
മുരിങ്ങക്കാ
കരിമ്പിന്‍ ചണ്ടി
അച്ചുകുത്തികഴിഞ്ഞു സൂചി
എല്ലാത്തിന്‍ സ്ഥാനം
കുപ്പയില്‍ തന്നെ ..!!

പാലാ തീനാ തേനാ
എന്നിട്ട് വല്ല കാര്യവുമുണ്ടോ
ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം
വോട്ടു എണ്ണുന്ന മഷിനും
നോട്ടു എണ്ണുന്ന മഷിനും
രണ്ടും രണ്ടാണേ...!!

വോട്ടും കഴിഞ്ഞു
ചൂട്ടും കെട്ടു ഇനി
അരിവാളും ചുറ്റികയും
അടങ്ങി ഇരിക്കുമോ
എല്ലാവരെയും ശരിയാക്കി
നക്ഷത്രമെണ്ണിക്കും ..!!

വികസനം പലരുടെയും
വികട സ്വനമായി
വിശ്വസിച്ചവര്‍ തന്നെ
വിശാലമായി കാലുവാരി
അതിവേഗം ബഹുദൂരം ...!!

പത്തനാപുരത്തെ
പത്തായത്തില്‍
പാത്തിരിക്കുന്നു പലരും
പുറത്തിറങ്ങി തലയില്‍ മുണ്ടിട്ടു വിട്ടോട ..!!

നുമ്മ പറഞ്ഞതുപോലെ
നമ്മള് കെട്ടുന്നേ കിട്ടേണ്ടിയതൊക്കെ
കോണിക്ക് കിട്ടിയില്ലേ കോയാ
പിന്നെന്തിനു നിങ്ങള്‍ക്കിത്ര ബേജാറ്
നമ്മക്ക് ദുബായില്‍ മീന്‍ കച്ചോടം ഇല്ലേ ..!!

മോദി അണ്ണനും കുട്ടരും
ഏറെ മോഡിപിടിപ്പിച്ചിടും
ഇത്രയേ  വിരിഞ്ഞുള്ളല്ലോ
വിത്ത്‌ ഗുണമില്ലായെന്നു
അല്ലാതെ  എന്താ പറയുക ....

സാധാരണക്കാരന്റെ
ദിനചര്യ പഴയത് പോലെ
എല്ലുമുറിയെ പല്ലുമുറിയെ
കിട്ടുന്ന റേഷന്‍ പച്ചരി തന്നെ ശരണം ..!!

Comments

Shahid Ibrahim said…
തുടരുന്നൂ...നാടകം..മാറുന്നതൊ അഭിനേതാക്കൾ മാത്രം..
കഥയും തിരക്കഥയും പഴയത് തന്നെ....

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ