അവസാനമില്ലാതെ
അവസാനമില്ലാതെ
കൈവിട്ടു പോയ രതിയുടെ
കുതിരയെ കീഴ്പ്പെടുത്താനാവാതെ
രാവിന്‍ നൊമ്പരങ്ങള്‍ ഏറ്റു കൂവുന്ന കൂമന്‍
നഷ്ടമായ കാമനകള്‍
പൂര്‍ത്തിയാവാത്ത
അലങ്കരിക്കാത്ത കമാനങ്ങള്‍
പുകമറ സൃഷ്ടിക്കുന്നു
അറിയാത്ത വാക്കുകൾ
കsലു പോലെ തിരയടിക്കുന്നു
ആഴം അളക്കാനാവാത്ത ദുഃഖം
നനവുകള്‍ കനവുകളായി മാറുമ്പോള്‍
തളര്‍ച്ചയുടെ അടിമകളാക്കപ്പെടുന്നു
കാക്കപോലും
ഇറങ്ങാനാവാതെ
രാമഴതുടര്‍ന്നു വാശിയോടെ .
പുലരിയുടെ നേര്‍ത്ത വരവ്
ഞരക്കങ്ങലുടെ നിര്‍വചനം
വീണ്ടും നുകം പേറി യാത്ര
ജീവിതപ്പടിയിറങ്ങുന്നു
സുഖ ദുഃഖങ്ങളുടെ
ദീപാരാധനയോളം ..!!
കൈവിട്ടു പോയ രതിയുടെ
കുതിരയെ കീഴ്പ്പെടുത്താനാവാതെ
രാവിന്‍ നൊമ്പരങ്ങള്‍ ഏറ്റു കൂവുന്ന കൂമന്‍
നഷ്ടമായ കാമനകള്‍
പൂര്‍ത്തിയാവാത്ത
അലങ്കരിക്കാത്ത കമാനങ്ങള്‍
പുകമറ സൃഷ്ടിക്കുന്നു
അറിയാത്ത വാക്കുകൾ
കsലു പോലെ തിരയടിക്കുന്നു
ആഴം അളക്കാനാവാത്ത ദുഃഖം
നനവുകള്‍ കനവുകളായി മാറുമ്പോള്‍
തളര്‍ച്ചയുടെ അടിമകളാക്കപ്പെടുന്നു
കാക്കപോലും
ഇറങ്ങാനാവാതെ
രാമഴതുടര്‍ന്നു വാശിയോടെ .
പുലരിയുടെ നേര്‍ത്ത വരവ്
ഞരക്കങ്ങലുടെ നിര്‍വചനം
വീണ്ടും നുകം പേറി യാത്ര
ജീവിതപ്പടിയിറങ്ങുന്നു
സുഖ ദുഃഖങ്ങളുടെ
ദീപാരാധനയോളം ..!!
Comments