ആരാണ് ഞാന്‍




''ആരാണ് ഞാന്‍ ''

ഞാന്‍
ആകാശത്തിന്‍ മുഖം
ഇളംകാറ്റിന്റെ ഹേതു


നിറഞ്ഞു നീങ്ങും മേഘം
വാനത്തിന്‍ ഗര്‍ജ്ജനം

നീര്‍ ചുരത്തുന്ന
മഴക്കാറ്

ഞാന്‍ ....
ചൂട് പകരുന്ന സൂര്യന്‍
കൊടുങ്കാറ്റിന്റെ വേഗത

ബിജങ്ങളിലെ അങ്കുരം
തൊണ്ടയിലെ ദാഹം

താഴ്തടിയിലെ വിള്ളല്‍
ഇഴയുന്ന ക്ഷുദ്ര ജീവി ....

ഞാന്‍
പ്രഭാതത്തിലെ മുടല്‍ മഞ്ഞു
പുല്‍കൊടിയിലെ നനവ്‌

ഒരു കാറ്റിന്റെ മിന്നായം
ശിശിരത്തിന്റെ കുളിര്‍

കടുത്തസ്വരമുളള ശക്തമായ നട്ടെല്ല്
ചൂടുള്ള നിന്‍ സ്പര്‍ശനം

ഞാന്‍
പൂകളിലെ മരന്തം
ദളങ്ങളിലെ മൃദുലത

ഒരു തേനീച്ചയുടെ അന്വേഷണം
പൂന്തേനിൻ രുചി

ഒരു പക്ഷിയുടെ ചുംബനം
ഒരു ശലഭത്തിന്‍ വര്‍ണ്ണം ....

ഞാന്‍
നിന്‍ സ്നേഹത്തിന്‍ നോട്ടം
ജീവന്‍ തുടിക്കുന്ന നിന്‍ ശ്വാസം

നിന്റെ കണ്ണുനീരിന്റെ കരച്ചില്‍
നിന്റെ ആലിംഗനത്തിന്‍ ഊഷ്മളത

ഒരു ചുംബനത്തിന്‍ മൃദുലത
മൗനം നിറഞ്ഞ പ്രണയം

അതെ അതാണ്‌
ഞാന്‍ എന്ന പ്രകൃതി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ