നല്ലൊരു നാളേയ്ക്കായി

നല്ലൊരു നാളേയ്ക്കായി

വേനലിന്‍ തിമിലയില്‍ മുഴങ്ങുന്നു
വിശപ്പിന്റെ നൊമ്പരപ്പാട്ട് ദാഹത്തിന്റെ നീരാട്ട്
നിഴലിന്റെ കരങ്ങള്‍ തേടുന്ന മാനസം
കരളിന്റെ ലയങ്ങള്‍ അലിവിന്റെ തേങ്ങലുകള്‍
സ്നേഹ കുളിര്‍ ജലപ്രവാഹങ്ങള്‍
ഇറ്റ്‌ വീഴും കണ്ണു നീര്‍ ലവണ രസങ്ങള്‍
അഴലിന്റെ ഓരത്തു നനഞ്ഞൊട്ടിയ
തകര്‍ന്ന തകരപ്പാട്ടകളാല്‍ തീര്‍ത്ത കുടിലിന്റെ

കോലായില്‍ ആര്‍ദ്ര നയനങ്ങള്‍
ദുഖത്തിന്‍ പെണ്‍കോലങ്ങള്‍
ചാരിത്ര ക്ഷേത്രത്തിന്‍ ചിതറിയ മണ്‍ ചിരാതുകള്‍
ചെളിയില്‍ പിരണ്ടു കളിക്കുന്നു നാളത്തെ പൗര ജനം
പരുങ്ങലിലാണി പരവശരാമിവര്‍
എന്തെ എന്‍ കണ്ണുകള്‍ ഈറനണിഞ്ഞു
എന്നാലാവില്ലല്ലോ ഒരു കൈ സഹായം നീട്ടുവാന്‍
ഇനിയും ഉണരാം ഉണര്‍ത്താം ഉന്മൂലനം നടത്താം
ഉണ്ടാവട്ടെ നാളെ നല്ലൊരു ജനതതിയീ മണ്ണില്‍
കൈകോര്‍ക്കാം അറുതി വരുത്താം പട്ടിണി പരവശരാം
ഇവരെ നല്ലൊരു കൂരക്കു കീഴിലാക്കാം നമുക്കിനി കൂട്ടരേ
പുലര്‍ത്താം ലോക നന്മയ്ക്കായ് പ്രവര്‍ത്തിക്കാം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ