കുറും കവിതകള്‍ 607

കുറും കവിതകള്‍ 607

മധുര രസ ലഹരിയില്‍
നിര്‍ത്താതെ തുടരുന്നു
പ്രപഞ്ച ശിവ താണ്ഡവം..!!


കുനിഞ്ഞ പത്തികളില്‍
കണ്ണന്റെ നടനം
കാളിയമര്‍ദ്ദനം..!!

ഞാൻ കൂട്ടിയ
മണ്‍ കൂനകൾ ഉടച്ചതാര് 
കനവോ കാലമോ  ..!!

കുളിര്‍ മൊട്ടിട്ട
മഴത്തുള്ളികള്‍ .
മനവും തനവും അയഞ്ഞു ..!!

പന്തിരാണ്ട് കാത്തിരുന്നു
വിരിഞ്ഞ പൂവിനെ കണ്ടു .
നിര്‍വൃതിയില്‍ മനം..!!
കുറും കവിതകള്‍ 607

ചേച്ചിയുടെ കൈപിടിച്ചു
തൊടിയിലെ കുളത്തിളിറങ്ങിയതു
ഇന്നുമോര്‍മ്മകളില്‍ ഓളംതല്ലുന്നു ..!!

വഴിനീളെയുള്ള കാടുപൂത്തു
മോഹങ്ങളുടെ യാത്ര
ആനവണ്ടിയില്‍   ..!!

രാവിനു വഴി ഒരുക്കി
പകലറുതി വരുത്തി
ചക്രവാളം വിട്ടകലുന്നു സൂര്യന്‍ ..!!

ബാല്യകാലവും
അമ്മാത്തെ തെങ്ങിന്‍ തോപ്പും
ഇന്നും ഓര്‍മ്മകള്‍ പിന്നോട്ട് ..!!

അന്തിവെട്ടം താഴുവോളം
മണലില്‍ നാം തീര്‍ത്ത
സ്വപ്നഗോപുരങ്ങളിന്നെവിടെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ