നീ എവിടെ

നീ എവിടെ


നീ എവിടെ

എവിടെ ഒക്കെ തിരക്കി
മല മുകളില്‍
താഴ്വാരങ്ങളില്‍

പുല്‍മേടകളില്‍
പുതുമഴ പെയ്ത
മണ്ണിന്‍ മണം ഉള്ള ഇടങ്ങളില്‍

മയിലാടും കുന്നുകളില്‍
മഴവില്‍ വിരിയും
ചക്രവാളങ്ങളില്‍

നീലാകാശത്താഴെ
നീലകുറുഞ്ഞി പൂക്കും
കുയില്‍ പാടും പറുദീസകളില്‍

വിശക്കുന്നവന്‍ കേഴും
വിശപ്പകന്നവര്‍ ആടും
വിസ്മരിക്കപ്പെട്ടവര്‍ അലയും ഇടങ്ങളില്‍

അവസാനം നടന്നു
തളര്‍ന്നു ഇരുന്ന വാകമരച്ചുവട്ടില്‍
ഇളം കാറ്റു തൊട്ടുണര്‍ത്തി

ഞാന്‍ എന്‍ ചിന്തകളെ
നഗ്നമാക്കിയപ്പോഴാണ്
നിന്നെ കണ്ടതിവിടെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ