കുറും കവിതകള്‍ 618

കുറും കവിതകള്‍ 618

പടിഞ്ഞാറു ദിക്കിന്റെ നെറ്റിയില്‍
കുങ്കുമ പൊട്ടു പടര്‍ന്നു
തുറയിലെത്താന്‍ വിശപ്പിന്‍ ഒരുക്കം ..!!

സ്വന്തം വലുപ്പമറിയാതെ
നൊമ്പരങ്ങളെ വരിഞ്ഞു മുറുക്കി
ആനയുടെ അതിജീവനം..!!

തീരക്കടലില്‍ മഴയുടെയും
തിരയുടെ അലര്‍ച്ച
ഉറക്കം കെടുത്തുന്നു ..!!


പാതിരാവനമുല്ല പൂത്തു
സുഗന്ധം  ഉണര്‍ന്നു
നിലാവു പടര്‍ന്നു .

കണ്ണിറുക്കിയകന്നു താരകം
പകര്‍ന്നു പരത്തി
മിന്നാമിന്നി വെട്ടം ..!!


വഴിയരുകിലൊരു വൃദ്ധൻ
കൈനീട്ടി വിശപ്പകറ്റി
വേനല്‍ കനത്തു ..!!

വേനല്‍ കനത്തു
ഭൂമി വറ്റി വരണ്ടു
മഴമേഘങ്ങള്‍ വഴിമാറി ..!!

മഴമേഘങ്ങള്‍ വഴി മാറി
ദാഹത്താല്‍ കേണു
മരകൊമ്പിലെ വേഴാമ്പല്‍ ..!!

മരകൊമ്പിലെ വേഴാമ്പല്‍
ദാഹം തീര്‍ത്തു മഴ
കര തകര്‍ത്ത് തിര

കര തകര്‍ത്ത് തിര
ഉറക്കംകെടുത്തുന്ന
തോരാ മഴ ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ