കാണാപ്പുറം

കാണാപ്പുറം

മയില്‍ പീലിക്കാവില്‍ മയങ്ങുന്ന സന്ധ്യ
നിഴല്‍ കണ്ണുകളില്‍ മെല്ലെ മറയുമ്പോഴും
നിമ്ന്നോന്നത രഹസ്യങ്ങളൊക്കെ  തെളിയുന്നു
അഷ്ടഗന്ധം  പുകഞ്ഞു കത്തും പുകമറയില്‍
പടര്‍ന്നു കയറും സുഖാനുഭൂതി അനുദിനം
പൂത്തു മുല്ലവള്ളിയിലായി
പുഞ്ചിരി കടകണ്കൊണുകളില്‍
നാഗ മിഴയുന്ന തണുപ്പില്‍
 മഞ്ഞളാടി കര്‍പ്പുരമുഴിഞ്ഞു
തെളിഞ്ഞു കത്തി പുലരി വന്നു
ആരുഡംകടന്നു പടിയിറങ്ങി
അകത്തളങ്ങളിലേക്ക് മെല്ലെ
നാദമുണര്‍ന്നു കിളികുല ജാലങ്ങളിളുടെ
വരവറിയിച്ചു മണി മുഴങ്ങി
മന്ത്ര മുഖരിതമാം അന്തരീക്ഷത്തില്‍
മനസ്സിലാകെ പടരുന്നു മിണ്ടാട്ടമില്ലായ്‌മ
എല്ലാം എല്ലാം ഒരു ശൂന്യത
ധ്യാനനിമഗ്നം ശാന്തി: ശാന്തി :ശാന്തി :

Comments

നല്ല കവിത


ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “