Posts

ഓണ നിലാവ്

Image
ഓണ നിലാവ് അത്തം പൂത്തിറങ്ങി മനസ്സിൽ മത്താപ്പ് പൂത്തിരിയെരിഞ്ഞല്ലോ തുമ്പയും തുമ്പിയും നിറഞ്ഞല്ലോ തൊടിയിലാകെ തിരുവോണത്തിനായി ഒരുങ്ങിയല്ലോ മലനാട് മാവേലി നാടാണെങ്ങും തിരുവോണക്കാലമാണെങ്ങും പൂക്കളങ്ങൾ തീർത്തണഞ്ഞു  പൂങ്കാറ്റും വന്നണഞ്ഞുവല്ലോ  ഓണത്തുമ്പികൾ പാറി നടന്നു ഓണക്കോടിയുടുത്തുവന്നു മനംതുളുമ്പി ആനന്ദം പൊന്നോണക്കാലം വന്നല്ലോ തങ്കവെയിൽ പരന്നു ചില്ലയിൽ പൂങ്കുയിൽ പാടി തിരുമുറ്റത്ത് മാണിക്യച്ചെപ്പിൽ നിന്നെടുത്ത ചന്ദനച്ചാർത്തേന്തി ഓണനിലാവ് ചിരിച്ചു    ജീ ആർ കവിയൂർ  16 08 2026 ( തിരുവല്ല, കവിയൂർ)

മഴയേഴും ഓർമ്മകൾ

Image
മഴയേഴും ഓർമ്മകൾ മഴക്കാഴ്ച കണ്ടപ്പോൾ മനസ്സിന്റെ കോണിൽ മറതീർത്തു വന്നു നിൻ ഓർമ്മകൾ അത്തം കറുത്താൽ ഓണം വെളുക്കുമല്ലോ അമ്മൂമ്മ പറഞ്ഞ ചൊല്ലുകൾ എവിടെയോ ഓടിയെത്തിയി ഉള്ളിൽ മഴക്കാഴ്ച കണ്ടപ്പോൾ മനസ്സിന്റെ കോണിൽ മറതീർത്തു വന്നു നിൻ ഓർമ്മകൾ കൺകോണുകളിൽ മിഴികോണിലെ കാഴ്ചകളും ഈറൻ അണിഞ്ഞ സന്ധ്യയുടെ ഭംഗിയും ചേർന്ന് അവൾക്കുള്ളിലെ സ്നേഹത്തെ കൂടുതൽ ആഴമുള്ളതാക്കുന്നു അണപൊട്ടി ഒഴുകുമാ വിരഹത്തിൻ കണ്ണീർക്കണം മഴക്കാഴ്ച കണ്ടപ്പോൾ മനസ്സിന്റെ കോണിൽ മറതീർത്തു വന്നു നിൻ ഓർമ്മകൾ ഹൃദയത്തിൽ ഒരു പുതിയ അനുരാഗ കാവ്യമായ് ഉണരുന്നു ഞാൻ പോലും അറിയാതെ പ്രണയാക്ഷരങ്ങൾ വിരിഞ്ഞു വിരൽത്തുമ്പിൽ എന്നിലെ നിനവുകൾ നീറി പടർന്നു മഴക്കാഴ്ച കണ്ടപ്പോൾ മനസ്സിന്റെ കോണിൽ മറതീർത്തു വന്നു നിൻ ഓർമ്മകൾ ജീ ആർ കവിയൂർ  16 08 2026 ( തിരുവല്ല, കവിയൂർ)

സ്മരണയിൽ ഉണരും അനുരാഗം

Image
സ്മരണയിൽ ഉണരും അനുരാഗം എൻ സ്മരണയിൽ ഉണരും അല്ലിയാമ്പൽ പൂവുകളെ അറിയുന്നു അനുരാഗത്തിന് മാസ്മര കനവുകളൊക്കെ എൻ സ്മരണയിൽ ഉണരും അല്ലിയാമ്പൽ പൂവുകളേ നിലാവിന്റെ തൂവൽ തഴുകും നിശാഗന്ധി പൂക്കുന്ന രാവിൽ നിനക്കായ് കാത്തിരുന്നെൻ മനസ്സിന്റെ വീണ മീട്ടും ഗാനം എൻ സ്മരണയിൽ ഉണരും അല്ലിയാമ്പൽ പൂവുകളേ മറന്നാലും മായാത്തൊരോർമ്മ നക്ഷത്രങ്ങളായ് തിളങ്ങുന്നുവല്ലോ അകലെയായ് പോയാലുമെന്നിൽ അരികിലായ് നീയുണ്ടല്ലോ എൻ സ്മരണയിൽ ഉണരും അല്ലിയാമ്പൽ പൂവുകളേ മൃദുമന്ദഹാസത്തിൻ തേൻതുള്ളി മിഴികളിൽ വീണ നാളിൽ അറിയാതെ ഹൃദയം പാടും അനുരാഗം പൂത്തുവല്ലോ എൻ സ്മരണയിൽ ഉണരും അല്ലിയാമ്പൽ പൂവുകളേ കാലങ്ങൾ മാറിയാലും കാത്തിരിപ്പായ് നീയുണ്ടാകും എൻ ഹൃദയത്തിൻ താളത്തിൽ എന്നെന്നും നീയൊരു ശ്രുതിയായി ജീ ആർ കവിയൂർ  16 08 2026 ( തിരുവല്ല, കവിയൂർ)

ഏതോ പാട്ടിൻറെ പല്ലവി

Image
ഏതോ പാട്ടിൻറെ പല്ലവി ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി. ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി. ഏതോ വനികയിൽ നിന്നും ഒരു ചിത്രശലഭമായി ചിറകു വിടർത്തി പറക്കും പോലെ എൻ മനതാരിൽ തെളിഞ്ഞു. ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി. ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി. ഏതോ വനികയിൽ നിന്നും ഒരു ചിത്രശലഭമായി ചിറകു വിടർത്തി പറക്കും പോലെ എൻ മനതാരിൽ തെളിഞ്ഞു. ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി. ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി. തിരി തെളിഞ്ഞു കത്തി അണയാത്ത മോഹത്തിൻ ആർദ്രതയിൽ നിന്ന് മൗനമായി സാന്ദ്രമാർന്ന നിൻ തിളക്കം. ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി. ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി. ഏതോ വനികയിൽ നിന്നും ഒരു ചിത്രശലഭമായി ചിറകു വിടർത്തി പറക്കും പോലെ എൻ മനതാരിൽ തെളിഞ്ഞു. ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി. ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി. ഇരുളിൽ നിന...

കിട്ടുമോൻ്റെ ഹാപ്പി ബർത്ത് ഡേ

Image
കിട്ടുമോൻ്റെ ഹാപ്പി ബർത്ത് ഡേ  ഹാപ്പി ബർത്ത്‌ഡേ കിട്ടുമോനെ ഹാപ്പി ബർത്ത്‌ഡേ കിട്ടുമോനെ ചെല്ലക്കുട്ടാ, പൊന്നുകുട്ടാ ഹാപ്പി ബർത്ത്‌ഡേ കിട്ടുമോനെ! കണ്ണു ചിമ്മി കിട്ടുമോൻ കണ്ടു നിൽക്കെ കൈയ്യിലെത്തി കേക്ക് വന്നേ കണ്ടിതാ അതിനു മുകളിൽ കിടിലൻ ജെസിബി തന്നേ! ജെസിബി കേക്ക്, മധുരപ്പൊതി തിന്നാൻ കൊതിയായ് കിട്ടുമോന്! ഹാപ്പി ബർത്ത്‌ഡേ പാടിടുമ്പോൾ തുള്ളിച്ചാടും കിട്ടുമോൻ അച്ഛനും അമ്മയും കൂടെയുണ്ടേ കേക്ക് മുറിക്കാൻ കാത്തുനിന്നേ! ഹായ് ഹായ്.. ഹായ് ഹായ്.. കേക്ക് മുറിക്കും നേരമായേ! എന്ത് ഒരു മധുരം! എന്ത് ഒരു രസം! എല്ലാം ഹാപ്പി ഹാപ്പി! അപ്പൂപ്പനും അമ്മൂമ്മയും കണ്ണും നട്ടിരുന്നിതല്ലോ തുള്ളിച്ചാടും കിട്ടുമോനെ കണ്ട് സന്തോഷം പൂത്തിതല്ലോ! ഹാപ്പി ബർത്ത്‌ഡേ കിട്ടുമോനെ ഹാപ്പി ബർത്ത്‌ഡേ കിട്ടുമോനെ! ഹാപ്പി ബർത്ത്‌ഡേ... കിട്ടുമോനെ! ജീ ആർ കവിയൂർ  15 08 2026 ( തിരുവല്ല, കവിയൂർ)

നീരണിയും സ്വരവസന്തങ്ങൾ

Image
നീരണിയും സ്വരവസന്തങ്ങൾ നീലാംബരിയിൽ പെയ്യുന്ന നിമിഷകണികകൾ തൊട്ടകന്നു നീരണിയും സുഖസുന്ദര നിമിഷങ്ങളെ നിങ്ങൾ തന്നയകന്ന സ്വരവസന്തങ്ങൾ നിദ്രയിൽ നിറയുന്ന കനവുകളിൽ നീർപ്പോളങ്ങളിൽ ഒഴുകുന്നു രാഗമാലികയിൽ കോർത്തുവെച്ച അനുഭൂതികളായ് ജീവിതയാത്രയിൽ കണ്ടുമറന്ന മധുരമായ ഓർമ്മകൾ വീണ്ടും രാത്രിമഴയിൽ കുതിർന്ന സ്വരലയങ്ങൾ മേഘപടലങ്ങളിൽ ഖനിഭവിച്ചു നിന്നു  തീരമണയാത്ത മോഹങ്ങളായ്  മിഴികളിൽ തുളുമ്പി നിൽക്കും നാലാൾ അറിയാത്ത മൗനത്തിൻ നൊമ്പരങ്ങൾ അലയടിക്കുന്നു കണ്ണീരിൽ കുതിർന്ന നിശ്വാസങ്ങൾ കാറ്റിന്റെ കൈകളിൽ കൊടുത്തു കാലം കരുതിവെച്ച യാത്രാമൊഴികൾ വീണ്ടും ഉള്ളിൻ്റെ ഉള്ളിൽ കനക്കുന്നു ജീ ആർ കവിയൂർ  15 08 2026 (തിരുവല്ല, കവിയൂർ)

സാമർത്ഥ്യമുള്ള എൻ ഭാഷ.

Image
സാമർത്ഥ്യമുള്ള എൻ ഭാഷ. കേട്ടു കേട്ടു വന്നു പിറന്നൊരു ഭാഷ, മലയാളത്തിൻ പേരുപറഞ്ഞാൽ അഭിമാനിക്കാം ആകാശത്തോളം. തലമുറകൾ കൈമാറി വന്നൊരു വജ്രംപോൽ, അക്ഷരപ്പെരുമയുള്ള എൻ മാതൃഭാഷ. അന്നുമുതൽ ഇന്നുവരെ ഒഴുകിയെത്തിയൊരു പുഴ, മഹിമ ലോകമറിയട്ടെ എല്ലാക്കാലവും. കാട്ടുതീപോലെ പടർന്നൊരു സാഹിത്യം, കവികളുടെ തൂലികയിൽ വിരിഞ്ഞ മാന്ത്രികത. എഴുത്തച്ഛൻറെ കിളിപ്പാട്ട് പാടിയ രാമായണം, ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുടെ മാധുര്യം, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നർമ്മവും ചിന്തയും പകർന്ന നാടൻ തനിമ. വള്ളത്തോളിൻ ദേശീയത തുളുമ്പുന്ന വരികൾ, ഉള്ളൂർക്കും കുമാരനാശാനും പ്രണാമം, ആധുനികതയുടെ വഴികളിൽ സഞ്ചരിച്ചൊരു യാത്ര, നമ്മുടെ പ്രിയപ്പെട്ട ഭാഷയുടെ പെരുമ. അലകടലോളം പരന്നൊഴുകും വാങ്മയം, കാവ്യഭംഗി തുളുമ്പും സുന്ദര പദാവലി. ഇമ്പമേറും ചൊല്ലുകൾ കോർത്തിണക്കിയ സ്രോതസ്സ്, മനസ്സിൻ്റെ താളങ്ങളിൽ പെയ്യും മഴ. നാടിൻ്റെ തുടിപ്പുകൾ ഹൃദയത്തിലേറ്റിയ ഗാനം, കാലം മാറിയാലും മായാത്ത സരസ്വതി. തലമുറകൾക്കായി പകർന്നുനൽകിയ നിധി, അക്ഷയപാത്രമായ് തിളങ്ങും സുകൃതം. സ്നേഹത്തിൻ്റെ മധുനുകരും സ്നേഹാമൃത്, സൗഹൃദത്തിൻ്റെ കൈപിടിക്കും കരുണ. ഓരോ വരിയും തുളുമ്പും സാംസ്ക...