മഴവില്ലിന്റെ മറുവശം

മഴവില്ലിന്റെ മറുവശം
മഴത്തുള്ളി വെളിച്ചം തൊട്ടപ്പോൾ,
ഏഴു നിറങ്ങൾ പൂത്തുലഞ്ഞു,
ആകാശത്തിൻ മൗനച്ചിരിയിൽ
പുതിയൊരു സ്വപ്നം വിടർന്നുനിന്നു.

തൊടാനാകാത്ത സൗന്ദര്യം പോലും
ഹൃദയത്തെ ചേർത്തുനിർത്തി,
ദൂരമെന്നത് കണ്ണിൻ മായ,
സ്നേഹം അതിരുകൾ കടന്നൊഴുകി.

മഴവില്ലിൻ മറുവശത്തല്ല,
അദ്ഭുതം എന്നും കാത്തിരുന്നത്,
വിശ്വാസത്തിന്റെ ചെറുചുവടിൽ
ജീവിതം വർണമായി വിരിഞ്ഞു.

ജീ ആർ കവിയൂർ 
02 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം