ഇനി പറഞ്ഞില്ല എന്ന് വേണ്ട

ഇനി പറഞ്ഞില്ല എന്ന് വേണ്ട 

നീ തുറന്നുവച്ച വാതിലിൻ മുന്നിൽ
ഞാനുമൊരു നിഴലായി നിന്നിരുന്നു.
വൈകിയത് മറവികൊണ്ടല്ല പ്രിയേ,
വിധിയുടെ വഴികൾ നീണ്ടുപോയതുകൊണ്ടാണ്.

നീ സൂക്ഷിച്ച ഓരോ ഓർമ്മയും
എന്റെ നെഞ്ചിലും പൂത്തുലയുന്നുണ്ട്.
നീ പറഞ്ഞ പ്രണയവാക്കുകളെല്ലാം
കാലത്തിനും മായ്ക്കാനായിട്ടില്ല.

ഇന്നുമൊരു പാലപ്പൂമണം വീശുമ്പോൾ
നിന്നിലേക്കെൻ മനസ്സ് പറന്നെത്തും.
കാത്തിരിപ്പ് പ്രണയത്തിന്റെ മറ്റൊരു പേരെങ്കിൽ,
നമ്മുടെ സംഗമം അതിന്റെ പൂർത്തിയാകും.


ജീ ആർ കവിയൂർ 
30 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം