കടലോരത്തെ കാഴ്ച
കടലോരത്തെ കാഴ്ച
കടൽത്തീരത്ത് സൂര്യൻ അസ്തമിച്ചു,
പ്രകൃതി വർണ്ണങ്ങൾ വിരിയിച്ചു.
അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു,
മകൾ സന്തോഷത്തോടെ കളിച്ചു ചിരിച്ചു.
ഒരു വീടിന്റെ ആകൃതിയിൽ കൈകൾ ഉയർത്തി,
സ്നേഹത്തിന്റെ കൂട് അവർ കെട്ടിപ്പടുത്തു.
ഒരുമയുടെ ആ നിമിഷങ്ങൾ മധുരമായിരുന്നു,
ഹൃദയങ്ങളിൽ സ്നേഹം നിറഞ്ഞു.
എന്നെന്നും ആ ബന്ധം തുടരുമെന്നുറപ്പിച്ചു,
സന്തോഷത്തോടെ കുടുംബം മുന്നോട്ടു നടന്നു.
ജീ ആർ കവിയൂർ
01 08 2026
( തിരുവല്ല, കവിയൂർ)
Comments