കാരുണ്യാമൃതം

കാരുണ്യാമൃതം

അകതാരിൽ വന്നു ആനന്ദം നൽകുവാൻ  
ആത്മനിവേദനം അറിയിക്കുന്നു...  
അവിടുത്തെ കാരുണ്യം അല്ലാതെ അടിയന്  
ഇല്ലൊരു ആശ്രയം ഭഗവാനേ...  

പദമലർ കൂപ്പി ഞാൻ നിൽക്കുന്നു മുന്നിൽ  
പാപങ്ങളൊക്കെയുമൊഴിയേണമേ...  
ഇരുളടഞ്ഞീടുന്ന പാതയിൽ എന്നും  
തിരിയായി എൻ മുന്നിൽ തെളിയേണമേ...  

അകതാരിൽ വന്നു ആനന്ദം നൽകുവാൻ  
ആത്മനിവേദനം അറിയിക്കുന്നു...  
  
കരളിന്റെ വിങ്ങലും സങ്കടവും  
കാൽക്കൽ സമർപ്പിച്ചു പ്രാർത്ഥിക്കാം ഞാൻ...  
മായാപ്രപഞ്ചത്തിൽ വഴിതെറ്റാതെ  
മാർഗ്ഗദർശിയായി നയിക്കേണമേ...  

അകതാരിൽ വന്നു ആനന്ദം നൽകുവാൻ  
ആത്മനിവേദനം അറിയിക്കുന്നു...  

ഹരിയുടെ നാമങ്ങൾ നാവിന്മേൽ വരികെ  
തുളസീദളമൊന്നു ശിരസ്സിൽ ചാർത്തുകേ...  
അന്ത്യകാലത്തുമെൻ മനസ്സിൽ എന്നും  
അവിടുത്തെ രൂപം തെളിയേണമേ...  

അകതാരിൽ വന്നു ആനന്ദം നൽകുവാൻ  
ആത്മനിവേദനം അറിയിക്കുന്നു...  
അവിടുത്തെ കാരുണ്യം അല്ലാതെ അടിയന്  
ഇല്ലൊരു ആശ്രയം ഭഗവാനേ...  

ജീ ആർ കവിയൂർ 
31 07 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം