മാനസ ചോരൻ

മാനസ ചോരൻ 
കൺതുറന്നീടൂക മാനസ ചോര,
കാരുണ്യപൂർണ്ണം നിൻ പുഞ്ചിരിയാൽ.
കാർമുകിൽ വർണ്ണാ നിൻ തിരുമുമ്പിൽ,
തൂകുന്നു ഞാനെൻ കണ്ണീർപ്പൂക്കൾ.

മാധവനേ നിൻ പാദതാരിൽ,
അഭയം തേടുന്നു പാവമെൻ മനം.
പാപങ്ങളൊക്കെയും മായ്ച്ചു തന്ന്,
പാലിക്കേണമേ ദേവാ എന്നും.

ഉള്ളിൽ നിറയും നിൻ തിരുനാമം,
പെയ്യുന്നു നാവിൽ മന്ത്രമായി.
അന്ധകാരം മാറ്റി വെളിച്ചമേകൂ,
അടിയനിൽ കരുണ ചൊരിഞ്ഞിടണേ.

ജീവിതയാത്രയിൽ തളരുമ്പോഴായി,
കൈപിടിച്ചെന്നെ നയിക്കേണമേ.
ആത്മാവിൽ എന്നും തങ്ങിനിൽക്കും,
നിൻ പ്രേമധാരയിൽ നീരാട്ടണേ...

ജീ ആർ കവിയൂർ 
31 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം