പ്രണയഗാനം

പ്രണയഗാനം 

നിൻ കണ്ണിലെ താരം പോലെ,
എൻ നെഞ്ചിൽ തളരും രാവിൽ.
മെല്ലെ തൊടും തെളിമഴയിൽ,
പെയ്യുന്നു പ്രണയം വീണ്ടും.

ചെറിയൊരു പുഞ്ചിരി നൽകി,
അരികിൽ നീ വരുമ്പോഴെല്ലാം.
കാറ്റിൽ ആടും ദീപം പോലെ,
എൻ ഹൃദയം തുടുത്തിടുന്നു.

രാത്രിയുടെ ശാന്തതയിൽ,
മനസ്സിൽ നീ മാഞ്ഞുപോകാതെ.
കൈകൾ കോർത്തു നമ്മൾ നടക്കും,
സ്വപ്നങ്ങളുടെ പാതയിലൂടെ.

നീയെന്നെന്നും കൂടെയുണ്ടെങ്കിൽ,
കാലവും നിലച്ചുപോകും.
എന്നുമെൻ ജീവന്റെ സംഗീതം,
നിന്റെ പ്രണയം മാത്രമാകും.

ജീ ആർ കവിയൂർ 
30 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം