ആത്മനിവേദ്യം(കൃഷ്ണഭക്തി ഗാനം )
ആത്മനിവേദ്യം
(കൃഷ്ണഭക്തി ഗാനം )
നിന്നെക്കുറിച്ച് പാടി പാടി പാടി,
നിനക്കായി ഞാൻ പഠിച്ച പാട്ടുകൾ മുഴുവൻ തീർന്നു.
രണ്ടു കയ്യിലും വെണ്ണ എടുത്തുവെച്ചിട്ടുണ്ടായിരുന്നു,
കണ്ണാ... അതുരുകിപ്പോയി!
നിന്റെ തിരുമാറിൽ അണിയിക്കാൻ ഞാൻ കെട്ടിയ തുളസിമാല
വാടിപ്പോയി...
നിനക്കായി കരുതിയ താമരപ്പൂവിന്റെ
ഇതളുകൾ മുഴുവൻ കൊഴിഞ്ഞു.
കണ്ണാ, ഇനി നീ വരുമ്പോൾ
ഞാനെന്താ തരിക?
ഒരിക്കലും വാടാത്ത
നിന്റെ സ്നേഹം മതി ഈ കണ്ണന്!
പകരം...
പകരം ഞാൻ എന്നെ നിനക്കായി തരാം
കൃഷ്ണാ...
ഗുരുവായൂരപ്പാ...
ജീ ആർ കവിയൂർ
31 07 2026
( തിരുവല്ല, കവിയൂർ)
Comments