മുഖാരി ഹുസൈനി രാഗപ്രിയനെ
മുഖാരി ഹുസൈനി രാഗപ്രിയനെ
(മുഖാരി)
സരിഗമപധനി സ്വരരത്നങ്ങൾ കോർത്തൊരു
മനോഹര മാലിക ചാർത്തിടാം നിനക്കായ്
മുഖാരിയിൽ കേട്ടു നിൻ
ആപാദചൂഡ വർണ്ണനകൾ
ആനന്ദദായകം ഭഗവാനേ
ഗുരുവായൂരപ്പാ നവനീത ചോരാ
ആപദ്ബന്ധോ ആമോദദായകാ
അവിടുന്നല്ലാതെ ഇല്ലൊരാശ്രയം
അഴലെല്ലാം അകറ്റി അടിയന്റെ
ആതങ്കമെല്ലാം ഒഴിക്കണേ
ആലിലയിൽ പള്ളികൊള്ളും
അതിശയ ബാലകാ വിഷ്ണോ
ഗുരുവായൂരപ്പാ തുണയേക ഭഗവാനേ
(ഹുസൈനി)
സരിഗമപധനി സ്വരരത്ന ഭംഗിയാൽ
ഹൃദയമണിയറയിൽ പൂജിച്ചീടാം
ഹുസൈനിയിൽ പാടാം നിനക്കായ്
ഹുങ്കാര ശബ്ദമോടെ അടുക്കും
ഹീങ്കാരമാർന്നൊരു സൂകര വേഷവും
ഹലാധര സോദരനും നീയല്ലയോ
ഹരിയേ ഗുരുവേ ഗുരുവായൂരപ്പാ
ഹനിക്കുക മമ ദുരിതങ്ങൾ തീർക്കണേ
ഹയഗ്രീവരൂപനേ ഭഗവാനേ
ഹേ ഭഗവാനേ ഹടാതാഗ്രഹിക്കുന്നു
ഹൃതപദ്മപീഠത്തിൽ വാഴേണമേ
ഹതമാക്കണേ മമ പാപങ്ങളൊക്കെയും
ഹൃദ്യമാം നാമം ജപിച്ചിടുവാൻ
ഹർഷപൂരിതമാക്കുക എന്നുള്ളം
ജീ ആർ കവിയൂർ
01 08 2026
( തിരുവല്ല, കവിയൂർ)
Comments