തൊടിയുടെ വഴികളിലൂടെ
തൊടിയുടെ വഴികളിലൂടെ
[രാഗം: ഹനുമത്തോടി (8-ാം മേളകർത്താ രാഗം)]
[ആരോഹണം] സ രി₁ ഗ₂ മ₁ പ ധ₁ നി₂ സ സ്
[അവരോഹണം] സ സ് നി₂ ധ₁ മ₁ ഗ₂ രി₁ സ
തൊടുകുറി അണിഞ്ഞു നിൽക്കും കണ്ട്
തൊഴുതു തിരുരൂപം മനസ്സിന്നാനന്ദം
തൊടിരാഗത്തിൻ സോപാന ധ്വനിയിൽ
തൊട്ടുതഴുകി അകന്നു ചന്ദനഗന്ധം
തൊങ്ങലണിഞ്ഞൊരീ മണ്ഡപനടയിൽ
തൊണ്ടയിൽ ഉണരും നാമങ്ങൾ എല്ലാം
തൊട്ടടുത്തു നിൽക്കും പരമകാരുണ്യം
തൊണ്ടലർമഴയായീ മാധവ കൃപയും
തൊണ്ടിയുണർത്തി സംഗീത മന്ത്രധാരകൾ
തൊഴുനിലയിൽ പെയ്യും വിൺപ്രകാശം
തൊഴുകൈ വിടർത്തുന്ന പ്രേമഭാവം
തൊടാതെ അറിയും ശാന്തിതൻ നിർവൃതി രൂപം
തൊണ്ണൂറു ലയം തീർക്കും ഹൃദയതന്ത്രിയിൽ
തൊടാതെ തഴുകും അലസ താളമുണർന്നു
തൊടുമ്പോഴെല്ലാം ആത്മാവും ഗാനമായി
തൊഴുകുല മഞ്ചലിൽ ദേവൻ എഴുന്നള്ളി
ജീ ആർ കവിയൂർ
01 08 2026
( തിരുവല്ല, കവിയൂർ)
Comments