മഞ്ഞിന്റെ ശ്വാസം
മഞ്ഞിന്റെ ശ്വാസം
പ്രഭാതം മിഴി തുറന്നപ്പോൾ,
മഞ്ഞ് മെല്ലെ പുഞ്ചിരിച്ചു,
മരങ്ങൾ പറയാത്ത രഹസ്യങ്ങൾ
കുളിരിൽ ചേർത്ത് സൂക്ഷിച്ചിരുന്നു.
കാണാത്ത വഴികളിലൂടെയും
യാത്ര നിശ്ശബ്ദം തുടർന്നിരുന്നു,
അവിശ്വാസം മറച്ച കാഴ്ചകൾ
വിശ്വാസം മെല്ലെ തുറന്നെടുത്തു.
മൂടൽ എന്നത് മറവിയല്ല,
മനസ്സിന്റെ ക്ഷമയാണെന്ന്,
കാത്തിരിക്കാൻ പഠിച്ച നിമിഷം
ദൂരങ്ങൾ തെളിഞ്ഞുവന്നു.
ജീ ആർ കവിയൂർ
02 08 2026
( തിരുവല്ല, കവിയൂർ)
Comments