ജീവിതമെന്ന് കരുതിയവർ
ജീവിതമെന്ന് കരുതിയവർ
ജീവിതമല്ല നമ്മെ കരയിക്കുന്നത്, ജീവനായി കണ്ട ചിലരാണ്, ഹൃദയത്തിൽ ചേർത്തുവെച്ചവർ, ഹൃദയം തകർത്തുപോയവരാണ്.
സ്വന്തമെന്നു കരുതി സ്നേഹിച്ചു, സ്വപ്നങ്ങൾ പങ്കുവെച്ചു കൂടെനിന്നു, ഒടുവിൽ തനിച്ചാക്കി വഴിയിൽ, ഓർമ്മകൾ മാത്രം തന്നുപോയി.
ചിരിയിൽ പൂത്തൊരു പൂക്കാലം, കണ്ണീരിൽ തീർന്നൊരു സ്നേഹകാലം, മനസ്സിൽ കോറിയ മധുരസ്വപ്നം, മൗനത്തിലൊടുങ്ങിയൊരു ദുഃഖകാവ്യം.
സ്നേഹിച്ചതിലല്ലല്ലോ തെറ്റ്, അമിതവിശ്വാസമല്ലേ നോവ്, ഹൃദയത്തിൻ താളമായവർ, തിരിച്ചുതന്നതോ തീരാത്ത മുറിവ്.
പകയൊന്നും മനസ്സിൽ സൂക്ഷിക്കില്ല, മോഹങ്ങൾക്കൊന്നും അടിമയാകില്ല, തണലായി നിന്നവർ അകലുമ്പോഴും, ആത്മാഭിമാനം കൈവിടില്ല.
രചന: ജീ ആർ കവിയൂർ
തീയതി: 10-10-2026
(തിരുവല്ല, കവിയൂർ).
Comments