അരുളിന്റെ സ്പർശം
അരുളിന്റെ സ്പർശം
അറിയാതെ എന്നുള്ളം തേങ്ങി,
ആഴത്തിൽ നോവിന്റെ തിരമാലയുയർന്നു,
അലയടിച്ച ഹൃദയത്തിൽ അന്നേരം,
അവിടുത്തെ കാരുണ്യം തണലായി വന്നു.
കണ്ണുനീരിൻ നനവിൽ കുതിർന്ന നേരം,
കൈവിടാതെ ചേർത്തു കരുണാമയൻ,
തകർന്നുപോയ സ്വപ്നങ്ങൾക്കിടയിലും,
താങ്ങായി നിന്നു ദൈവസന്നിധാനം.
ഇരുളിലാഴ്ന്ന വഴികളിൽ പോലും,
വെളിച്ചമായി നീ മുന്നിൽ തെളിഞ്ഞു,
വിളിക്കാതെ വന്നൊരു സാന്ത്വനമായി,
വേദനകളെല്ലാം നീയകറ്റി.
മറന്നുപോയ പ്രാർത്ഥനകളുടെ ഇടയിൽ,
മൗനമായ് കേട്ടു നീയെന്നെ,
അറിയാതെ പൊഴിഞ്ഞ കണ്ണുനീരിൽ,
അരുളിന്റെ സ്പർശം ഞാൻ അറിഞ്ഞു.
രചന
ജീ ആർ കവിയൂർ
08-10-2026
തിരുവല്ല, കവിയൂർ
Comments