അനുരാഗത്തിൻ നാളുകൾ

അനുരാഗത്തിൻ നാളുകൾ
നീ പറഞ്ഞ വാക്കുകളൊക്കെയും
ഇന്നുമെൻ ഓർമ്മയിൽ തുടികൊട്ടുന്നു;
രാവും നിലാവും നിഴലും പിന്നെ
മധുരമൂറുന്ന നിൻ മൊഴികളും!

ഏകാന്തതയുടെ ജാലകവാതിൽക്കൽ
ഏതോ പാട്ടിൻ ഈരടിപോലെ,
കാറ്റിലുലയും പ്രണയനൊമ്പരം
കൺകളിൽ വീണ്ടും തെളിയവേ...

മായാത്ത ചിത്രമായ് നീയെൻ മനസ്സിൽ
മൗനമായ് ഇന്നും കുടികൊള്ളുന്നു;
കാത്തിരിപ്പിൻ ദൂരമറിയാതെ ഞാൻ
കണ്ടുമുട്ടും പൊൻപുലരികൾക്കായ്...

മൗനമായ് നാം പങ്കിട്ട നാളുകൾ
മായാതെ നിൽക്കുന്നു ഹൃദയത്തിനുള്ളിൽ;
കാലം വരുത്തുന്ന മാറ്റങ്ങളേറെയും
കാത്തുവെച്ചിടുന്നു സ്നേഹസ്മൃതികൾ!

രചന: ജീ ആർ കവിയൂർ
തീയതി: 09-10-2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത