നൽകിയ സ്നേഹത്തിന്റെ കുറ്റം
നൽകിയ സ്നേഹത്തിന്റെ കുറ്റം
ആർക്കുവേണ്ടിയാണോ എല്ലാം വാരിക്കോരി നൽകിയത്,
അവരെന്നെക്കുറിച്ച് പറയുന്നത്, അവരെ മറന്നുവെന്നാണ്!
അവരുടെ കണ്ണുനീരൊപ്പാൻ ചെന്നതായിരുന്നു,
പകരം, അവരെ കരയിപ്പിച്ചുവെന്ന കുറ്റവും ചുമത്തി!
ഹൃദയം തുറന്നുനൽകിയ നിമിഷങ്ങളൊക്കെയും
ഇന്ന് തെറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ചു;
കരുതലായി നീട്ടിയ കൈകൾ പോലും
വേദനിപ്പിച്ചുവെന്ന സാക്ഷിയായി മാറി.
സ്വന്തമെന്ന് കരുതിയ ബന്ധങ്ങളുടെ മുന്നിൽ
നിസ്വാർത്ഥതയ്ക്കും വിലയില്ലാതായി;
നിശ്ശബ്ദമായി സഹിച്ച വേദനകൾക്ക്
അവസാനം കുറ്റക്കാരനായി മാറേണ്ടിവന്നു.
ഒന്നും തിരികെ പ്രതീക്ഷിക്കാതെ നൽകിയതെല്ലാം
ഒടുവിൽ കണക്കുചോദിക്കുന്ന കടമായി;
സ്നേഹത്തോടെ ചേർത്തുപിടിച്ച മനസ്സുകൾ
അകന്നുപോകാൻ കാരണവും അതുതന്നെയായി.
എത്ര വിശദീകരിച്ചാലും ചില ഹൃദയങ്ങളിൽ
സത്യം എത്തിച്ചേരാതെ പോകും;
നല്ലതായിരുന്നു ഉദ്ദേശമെന്നറിഞ്ഞിട്ടും
കാലം ചിലപ്പോൾ വിധി എഴുതും.
രചന
ജീ ആർ കവിയൂർ
08-10-2026
(തിരുവല്ല, കവിയൂർ)
Comments