നെഞ്ചിലെ നിലവിളികൾ

നെഞ്ചിലെ നിലവിളികൾ
ചിലർ മനസ്സ് തുറക്കുകയല്ല ചെയ്യുന്നത്,
നെഞ്ചിൻ കൂടു തകർത്തു വലിച്ചെടുക്കുന്നു;
തൊണ്ടയിൽ വാക്കുകൾ കുരുങ്ങിനിൽക്കുമ്പോൾ,
ഉള്ളിലെ നിലവിളി ശ്വാസം മുട്ടുന്നു.

ചില വാക്കുകൾ കൂരമ്പായ് തറയ്ക്കുന്നു,
ചില നോട്ടങ്ങൾ ആത്മാവിനെ മുറിക്കുന്നു;
ചുണ്ടിലൊരു ചിരിയും നെഞ്ചിലൊരു തീയും,
ചിരിയുടെ പിന്നിൽ കണ്ണീർ പൊഴിക്കുന്നു.

സഹിക്കുന്നവർക്കും ഹൃദയമുണ്ടല്ലോ,
സങ്കടക്കടലിൽ തിരകളുമുണ്ടല്ലോ;
മിണ്ടാതിരിക്കുന്ന മനസ്സിനുള്ളിലും,
മായാത്ത മുറിവുകൾ നീറുന്നുണ്ടല്ലോ.

ഒടുവിൽ മൗനം മറുപടിയാകുമ്പോൾ,
അകലം ഹൃദയത്തിൻ തീരുമാനമാകുമ്പോൾ,
അവർ പിണങ്ങിയതല്ല, വെറുത്തതുമല്ല,
പറഞ്ഞു മടുത്തൊരു മനസ്സിന്റെ തേങ്ങലാണത്.

രചന: ജീ ആർ കവിയൂർ
തീയതി: 10-10-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത