മൂന്ന് ബന്ധങ്ങൾ

മൂന്ന് ബന്ധങ്ങൾ
വാർദ്ധക്യത്തിൻ പടിവാതിൽ കടന്നിടുമ്പോൾ, മക്കളുടെ സ്നേഹത്തിൻ ആഴമറിയാം, പാലൂട്ടി വളർത്തിയ കൈകൾ തളരുമ്പോൾ, കരുതലിൻ വിലയെന്തെന്നു തിരിച്ചറിയാം.

ദുരിതങ്ങൾ ജീവിതത്തെ വേട്ടയാടുമ്പോൾ, സൗഹൃദത്തിൻ മുഖംമൂടി അഴിഞ്ഞുവീഴും, തോളോടു തോൾ ചേർന്നുനിന്നവർ പോലും, നിഴൽപോൽ അകലുന്നത് കാണേണ്ടിവരും.

ദാരിദ്ര്യം വാതിൽക്കൽ വിരുന്നെത്തുമ്പോൾ, ദാമ്പത്യത്തിൻ ദൃഢത പരീക്ഷിക്കപ്പെടും, സമ്പത്തില്ലാത്ത കുടിലിൻ കോണിലിരുന്നും, സ്നേഹദീപം കാക്കുന്നവൾ ഭാഗ്യമായിടും.

കാലം കുറിക്കുന്ന അനുഭവപാഠങ്ങളിൽ, ബന്ധങ്ങളുടെ പൊരുൾ തെളിഞ്ഞുവരും, ത്യാഗവും വിശ്വാസവും നെഞ്ചിലേറ്റുന്നവർ, ജീവിതയാത്രയിൽ ദൈവാനുഗ്രഹമാകും.

രചന: ജീ ആർ കവിയൂർ
 13-10-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം