മൗനത്തിന്റെ അറ്റത്ത്
മൗനത്തിന്റെ അറ്റത്ത്
ഏറെ കൊതിച്ചൊരു സ്നേഹത്തിൻ മുന്നിൽ ഏറെനാൾ കാത്തിരിപ്പു നീളുന്നു, ഒരു ചെറുപുഞ്ചിരി തിരികെ ലഭിക്കാൻ ഉള്ളിലെ മോഹം കാത്തിരിക്കുന്നു.
പിടിച്ചുനിർത്താൻ ശ്രമിച്ച ബന്ധം വിരലുകൾക്കിടയിലൂടെ വഴുതിയകന്നു, ചേർത്തുപിടിക്കാൻ കൊതിച്ച കൈകൾ ചേർക്കാനാവാതെ തളർന്നുപോകുന്നു.
ഒരിക്കൽ ജീവനായ് തോന്നിയൊരാൾ ഓർമ്മയിൽ മാത്രമായ് ശേഷിക്കുമ്പോൾ, പൊലിയാത്ത സ്വപ്നങ്ങൾ ഉള്ളിലൊതുക്കി പിരിയാൻ മനസ്സും പഠിച്ചുതുടങ്ങുന്നു.
ഇതൊരു തോൽവിയല്ല, പ്രിയമനസ്സേ, ഇതൊരു സ്നേഹത്തിൻ അവസാനവുമല്ല, എല്ലാം സഹിച്ചു തളർന്ന ഹൃദയം സ്വന്തം സമാധാനം തേടുകയാണിന്ന്.
രചന: ജീ ആർ കവിയൂർ
13-10-2026
(തിരുവല്ല, കവിയൂർ)
Comments