ചിന്തകളുടെ ഭാരം(കവിത)
ചിന്തകളുടെ ഭാരം
(കവിത)
ലോകത്തിലേറ്റവും ഭാരം ചിന്തകൾക്കാണ്, തോളിലല്ല, മനസ്സിലാണവയുടെ സ്ഥാനം, കണ്ണുകൾക്കവയെ കാണാനാവില്ലെങ്കിലും, മനുഷ്യനെ തളർത്താൻ അവയ്ക്കാകും.
പുഞ്ചിരിയുടെ പിന്നിൽ വേദനയുണ്ടാകാം, മൗനത്തിനുള്ളിൽ ആയിരം നൊമ്പരമാകാം, പുറമേ സന്തോഷം നിറഞ്ഞു നിന്നാലും, ഉള്ളിൽ ദുഃഖക്കടൽ ഇരമ്പിയേക്കാം.
കഴിഞ്ഞ കാലത്തെ ഓർത്ത് കരയരുതേ, വരുന്ന നാളെയെക്കുറിച്ച് ഭയക്കരുതേ, ഇന്നിന്റെ നന്മകൾ കണ്ടു മുന്നേറൂ, പ്രതീക്ഷയോടെ ജീവിതം നയിക്കൂ.
മനസ്സിലെ ഭാരം പങ്കുവെച്ചിടൂ, വിഷമങ്ങളെല്ലാം മറന്നിടൂ, കണ്ണീരിൽ ദുഃഖം ഒഴുക്കിക്കളയൂ, സമാധാനത്തോടെ മുന്നോട്ടു പോകൂ.
രചന: ജീ ആർ കവിയൂർ
തീയതി: 11-10-2026
(തിരുവല്ല, കവിയൂർ)
Comments