പ്രഥമാനുരാഗം ❤️

പ്രഥമാനുരാഗം ❤️
പ്രണയത്തിൽ തോൽക്കുന്നതൊരു നഷ്ടമല്ലല്ലോ,
പിരിഞ്ഞാലും ഉള്ളിലെ സ്നേഹം മായില്ലല്ലോ,
ഒരിക്കൽ ഹൃദയത്തിൽ പൂത്ത വസന്തം,
വീണ്ടുമതുപോലെ വിരിയില്ലല്ലോ.

നിന്നെക്കാൾ നല്ലൊരാളെ തേടിയേനെ,
ഓർമ്മകൾ വഴിമുടക്കിയില്ലായിരുന്നെങ്കിൽ,
മറന്നുവെന്ന് ചൊല്ലാൻ എളുപ്പമാണെങ്കിലും,
മനസ്സിൽ നിന്നെ മായ്ക്കാനാവില്ലല്ലോ.

ആർക്കും സ്വന്തമാകില്ലീ ഹൃദയം,
ചിലരിൽ മാത്രം അനുരാഗം പൂക്കും,
പല മുഖങ്ങൾ കടന്നുപോയാലും,
നിൻ മിഴിവുള്ള ഓർമ്മ മങ്ങില്ലൊരിക്കലും.

അഴകുള്ളവരേറെ ഈ ലോകത്തിലുണ്ട്,
എങ്കിലും നിൻ സ്ഥാനം മറ്റാർക്കുമില്ല,
ആദ്യമായി തൊട്ട ആ പ്രണയനിമിഷം,
ആയിരം ജന്മത്തിലും മറക്കാനാവില്ല.

കാലങ്ങൾ മായ്ച്ചാലും മായാത്ത ചിത്രം,
കൺമുന്നിൽ തെളിയുന്നു നിൻ രൂപം,
പറയാതെ പോയൊരു അനുരാഗകഥയിൽ,
പാതിയായി ശേഷിച്ചു എൻ സ്വപ്നം.

രചന: ജീ ആർ കവിയൂർ
തീയതി: 10-10-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

സർവശക്തനായ ഈശ്വരനോട് പറയാം