ഒരു പുതിയ പുലരി

ഒരു പുതിയ പുലരി
സൂര്യനസ്തമിച്ചാലും വെളിച്ചം മായില്ല,
ഇരവിന്റെ ദൈർഘ്യം പുലരിയെ തടയില്ല,
ഇന്നത്തെ ഇരുട്ടിൽ പ്രതീക്ഷകൾ മായില്ല,
നാളെയൊരു പുലരി വരാതിരിക്കില്ല.

കാലം തുണച്ചില്ലെന്നു തളർന്നിടല്ലേ,
കഴിവിനെ ലോകം മറന്നെന്നു കരുതല്ലേ,
കഠിനാധ്വാനത്തിന് ഫലമില്ലെന്നു കരുതല്ലേ,
കണ്ണീരിൽ സ്വപ്നങ്ങളെ മുക്കിടല്ലേ.

ദുരിതങ്ങൾ ജീവിതം തകർക്കാനല്ല,
തളരാത്ത മനസ്സിനെ പരീക്ഷിക്കാനല്ലേ,
വീണിടത്തു നിന്നു വീണ്ടും ഉയർന്നിടണം,
വിജയത്തിൻ പാതയിൽ മുന്നേറിടണം.

ഇരുളിന്റെ നാളുകൾ കടന്നുപോകും,
ഇനിയൊരു പ്രഭാതം വന്നെത്തിടും,
സൂര്യനെപ്പോലെ നീ തിളങ്ങിടണം,
സ്വന്തം വെളിച്ചത്തിൽ വിജയിച്ചിടണം.

ജീ ആർ കവിയൂർ 
23 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം