ഓർമ്മകളിലെവിടെയോ

ഓർമ്മകളിലെവിടെയോ
ഓർമ്മകളിലെവിടയോ തേടി നിൻ രൂപം,
മിഴികളിൽ നിറയുന്നു പ്രണയസ്വരൂപം,
നിലാവിന്റെ നീലിമയിൽ നിൻ മുഖം കാണുമ്പോൾ,
നിറമാർന്ന സ്വപ്നങ്ങൾ പൂക്കുന്നു ഉള്ളിൽ.

മന്ദമാരുതനെന്നെ തഴുകുന്ന നേരം,
നീ വന്നണയുന്നൊരു സുഖമുള്ള നേരം,
കാതോർത്തു നിൽക്കുന്നു നിൻ മധുരമൊഴിക്കായ്,
മനം കൊതിച്ചിടുന്നു നിൻ സ്നേഹലാളനയ്ക്കായ്.

പൂവിതൾ തുമ്പിലെ മഞ്ഞുതുള്ളിപോലെ,
നിൻ സ്നേഹം തൊട്ടെൻ ഹൃദയം പൂത്തുലഞ്ഞു,
പറയാതെ പോയൊരു അനുരാഗത്തിൻ്റെ കഥകൾ,
പകലും രാവും നിന്നെ ധ്യാനിച്ചു.

അകലെയാണെങ്കിലും അരികിലായ് തോന്നും,
അറിയാതെ നിന്നെൻ മിഴികളിൽ തേടും,
ജന്മങ്ങൾ മാറിയാലും മായാത്ത സ്നേഹമേ,
എന്നെന്നും എന്റേതായ് നീയെന്നും വേണം.

രചന: ജീ ആർ കവിയൂർ
തീയതി: 10-10-2026
(തിരുവല്ല, കവിയൂർ).

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത