വില
വില
ജീവിതത്തിൻ വിലയറിയുന്നതെപ്പോഴെന്നോ,
ഒരു യുഗം കടന്നുപോയതിനു ശേഷം...
പ്രണയത്തിൻ വിലയറിയുന്നതെപ്പോഴെന്നോ,
സർവസ്വവും നഷ്ടമായതിനു ശേഷം...
സന്തോഷത്തിൻ വിലയറിയുന്നതെപ്പോഴെന്നോ,
കണ്ണുകൾ കണ്ണീരിൽ നിറഞ്ഞതിനു ശേഷം...
പ്രിയപ്പെട്ടവരുടെ വിലയറിയുന്നതെപ്പോഴെന്നോ,
അവർ നമ്മിൽനിന്നകന്നുപോയതിനു ശേഷം...
ബന്ധങ്ങളുടെ സത്യങ്ങളറിയുന്നതെപ്പോഴെന്നോ,
കാലം മാറിമറിഞ്ഞുപോയതിനു ശേഷം...
ആരാണു സ്വന്തമെന്നും ആരാണന്യനെന്നും,
ജീവിതത്തിൽ തട്ടിവീണതിനു ശേഷം...
വാക്കുകളുടെ വിലയറിയുന്നതെപ്പോഴെന്നോ,
ആരുടെയോ ഹൃദയം മുറിവേൽപ്പിച്ച ശേഷം...
മൗനത്തിൻ അർത്ഥമറിയുന്നതെപ്പോഴെന്നോ,
പ്രിയപ്പെട്ടൊരാൾ പിണങ്ങിപ്പിരിഞ്ഞുപോകുമ്പോൾ...
ഓർമ്മകളുടെ വിലയറിയുന്നതെപ്പോഴെന്നോ,
തിരികെ വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കുമ്പോൾ...
ഇന്നുള്ള ഓരോ നിമിഷത്തെയും ചേർത്തുപിടിക്കൂ,
ജീവിതം സമ്മാനിച്ച സുന്ദരനിമിഷങ്ങളെയെല്ലാം...
പിന്നെന്തിനീ ഖേദങ്ങൾക്കു ജീവിതം നൽകണം,
കൈവിട്ടുപോയ കാലവും കൂട്ടും ഓർത്തുകൊണ്ട്...
രചന: ജീ ആർ കവിയൂർ
13-10-2026
(തിരുവല്ല, കവിയൂർ)
Comments